യുഎസില്‍ കനത്ത നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റ്; 50 പേര്‍ മരിച്ചതായി ഗവര്‍ണര്‍, അടിയന്തരാവസ്ഥ
Dec 12, 2021, 07:59 IST
വാഷിങ്ടന്‍: (www.kvartha.com 12.12.2021) അമേരികയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍. തെക്കുകിഴക്കന്‍ സംസ്ഥാനമായ കെന്റകിയില്‍ 50 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അറിയിച്ചു. ദുരന്തത്തിന് പിന്നാലെ കെന്റകിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന് മുമ്പ് ഇതുപോലെ ഒരു പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും മരണം 100 വരെ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇലിനോയിസില്‍ ആമസോണ്‍ വെയര്‍ഹൗസില്‍ നൂറോളം തൊഴിലാളികള്‍ കുടുങ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മെയ്ഫീല്‍ഡിലും കനത്ത നാശനഷ്ടങ്ങളുണ്ടായെന്ന് റിപോര്‍ടുണ്ട്.
മെയ്ഫീല്‍ഡിലെ മെഴുകുതിരി ഫാക്ടറി തകര്‍ന്നു. നിരവധി പേര്‍ കുടുങ്ങിയതായാണ് വിവരം. അര്‍കന്‍സസ്, ഇലിനോയിസ്, കെന്റകി, ടെനസി, മിസോറി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് ശക്തമായ നാശനഷ്ടം ഉണ്ടാക്കിയതായാണ് വിവരം.
Headed into downtown Mayfield, Kentucky https://t.co/o3WT9vb3VA
— ☈ Chris Jackson ☈ (@ChrisJacksonSC) December 11, 2021
Catastrophic damage in Mayfield pic.twitter.com/FOgh271wzX
— Brandon Lane (@INstormchasing) December 11, 2021
Mayfield Kentucky, flattened in one night.
— o҉o҉b҉l҉a҉h҉ (@oooblahhh) December 11, 2021
I can't even imagine how terrifying this was & how heartbreaking#mayfield #Kentuckyhttps://t.co/EDBnae36Ln pic.twitter.com/j9nY9p3RNk
Keywords: News, World, International, Washington, Governor, USA, America, Death, Tornado, Over 50 Feared Dead After Tornado Hits US State of Kentucky, Says Governor Andy BeshearAt least 50 people dead after tornado hits US state of Kentucky, says Governor Andy Beshear pic.twitter.com/1xZpK3Fc8r
— ANI (@ANI) December 11, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.