Arab Countries | സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണം; ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് അറബ് രാജ്യങ്ങള്‍; എതിര്‍പുമായി അമേരിക
Nov 5, 2023, 11:15 IST
ടെല്‍ അവീവ്: (KVARTHA) ഇസ്രാഈല്‍ സൈന്യവും ഹമാസും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെ ശനിയാഴ്ച (04.11.2023) വൈകി സെന്‍ട്രല്‍ ഗസയിലെ അഭയാര്‍ഥി കാംപില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 30 ലധികം പേര്‍ കൊല്ലപ്പെട്ടു. അല്‍ മഗാസി കാംപിലാണ് ആക്രമണമുണ്ടായത്. അല്‍ ആക്സ ആശുപത്രിയില്‍ 30 മൃതദേഹങ്ങള്‍ എത്തിയെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് അശ്‌റഫ് അല്‍ ഖുദ്ര പ്രസ്താവനയില്‍ അറിയിച്ചു.
പിന്നാലെ ഗസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്തെത്തി. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കമണമെന്നും ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിര്‍ത്ത അമേരിക ഈ നീക്കം ഹമാസിനെ കൂടുതല്‍ ശക്തമാകാന്‍ സഹായിക്കുമെന്ന് പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിര്‍ത്തല്‍ അജണ്ടയില്‍ ഇല്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഗാസയില്‍ പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ തെരുവില്‍ പ്രതിഷേധം നടത്തി. തെക്കന്‍ ലെബനനെതിരായ കടന്നാക്രമണം ഇസ്രാഈല്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ലെബനന്‍ പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രാഈലിന്റെ സൈന്യം ഗസയുടെ പ്രധാനനഗരം വളഞ്ഞതായി ഇസ്രാഈല്‍ സൈന്യം പ്രഖ്യാപിച്ചു. ഹമാസ് ഭരിക്കുന്ന എന്‍ക്ലേവില്‍ ഒരാഴ്ചയായി സൈന്യം കര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിരുന്നു. തുടര്‍ന്നാണ് ഗസ നഗരം വളഞ്ഞതായി ഇസ്രാഈല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യാഴാഴ്ച അറിയിച്ചത്.
ഹമാസിന്റെ കേന്ദ്രമായ ഗാസ നഗരം വളയുന്നത് ഇസ്രാഈല്‍ സൈനികര്‍ പൂര്‍ത്തിയാക്കി. വെടിനിര്‍ത്തല്‍ സാധ്യതകള്‍ നിലവില്‍ പരിഗണനയിലില്ലെന്നും ഹഗാരി പറഞ്ഞു. എന്നാല്‍, ഹമാസിന്റെ സൈനിക വിഭാഗമായ ഖസാം ബ്രിഗേഡ്‌സ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഗസ ഇസ്രാഈലിന് ചരിത്ര ശാപമായി മാറും. ഗസയില്‍ പ്രവേശിക്കുന്ന ഇസ്രാഈലി സൈനികര്‍ കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്നുമാണ് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞത്.
അതേസമയം, ഗസയില്‍ ഇതുവരെ 9480 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഗസ നഗരത്തില്‍ 40,000ത്തിലധികം പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. പരുക്കേറ്റ ഫലസ്തീന്‍കാരെ റഫ അതിര്‍ത്തിയിലൂടെ ഈജിപ്തിലേക്ക് അനുവദിച്ചില്ലെങ്കില്‍ ഗസയിലുള്ള വിദേശികളെ ഗസ മുനമ്പിലൂടെ പോകാന്‍ അനുവദിക്കില്ലെന്ന് ഹമാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഗസയിലെ സാധാരണക്കാര്‍ക്ക് നേരെ വന്‍തോതില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലിനെതിരെ ലോകത്താകമാനം പ്രതിഷേധം ഉയരുന്നുണ്ട്. ഇസ്രാഈലിലെ അംബാസഡറെ തുര്‍കി ശനിയാഴ്ച (04.11.2023) തിരിച്ചുവിളിച്ചിരുന്നു. അതേസമയം, ഹമാസുമായി ബന്ധപ്പെട്ട 12,000 സ്ഥലത്ത് ആക്രമണം നടത്തിയെന്ന് ഇസ്രാഈല്‍ അവകാശപ്പെട്ടു. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കിയ ശേഷം മാത്രമേ പോരാട്ടം അവസാനിപ്പിക്കുകയുള്ളൂവെന്നും ഇസ്രാഈല്‍ വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.