അഫ്ഗാനിസ്ഥാനിൽ കനത്ത ഏറ്റുമുട്ടൽ; വ്യോമാക്രമണത്തിൽ 200 താലിബാനികൾ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബുൾ: (www.kvartha.com 08.08.2021) അഫ്ഗാനിൽ താലിബാനും സർകാർ സേനയും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. ഷെബെർഗൻ നഗരത്തിൽ അഫ്ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 200 താലിബാനികളാണ് കൊല്ലപ്പെട്ടത്. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 
താലിബാൻ ഒളിതാവളങ്ങളിലും അവരുടെ കേന്ദ്രങ്ങളിലും നടത്തിയ വ്യോമാക്രമണത്തിൽ ഇരുനൂറിലേറെ തലിബാനികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അവരുടെ നൂറോളം വാഹനങ്ങളും മറ്റ് സാമഗ്രികളും ആയുധങ്ങളും നശിപ്പിച്ചു എന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഫവദ് അമൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. 
Aster mims 04/11/2022

അഫ്ഗാനിസ്ഥാനിൽ കനത്ത ഏറ്റുമുട്ടൽ; വ്യോമാക്രമണത്തിൽ 200 താലിബാനികൾ കൊല്ലപ്പെട്ടു

ജവ്സ്ജൻ പ്രവിശ്യയിലെ ഷെബെർഗൻ പട്ടണത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ശനിയാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു ആക്രമണം. 
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ താലിബാൻ കീഴടക്കിയ രണ്ടാമത്തെ പ്രവിശ്യ നഗരമാണ് ജവ്സ്ജൻ. തന്ത്രപ്രാധാന്യമുള്ള നഗരങ്ങളിൽ ഒന്നാണിത്. അതേസമയം അഫ്ഗാൻ സർകാരിൻ്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ജവ്സ്ജൻ പട്ടണം താലിബാൻ്റെ കൈകളിൽ എത്തിച്ചതെന്ന് പ്രാദേശിക നേതാക്കൾ ആരോപിച്ചു. ഷെബർഗാനിലേയ്ക്ക് പുതുതായി എത്തിയ 150 ഓളം പേരുടെ സഹായത്താലാണ് താലിബാൻ പട്ടണം പിടിച്ചതെന്നും അവർ പറയുന്നു. 

വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ നിമ്രോസ് പ്രവിശ്യയുടെ തലസ്ഥാനവും താലിബാൻ വെള്ളിയാഴ്ച പിടിച്ചെടുത്തിരുന്നു. സരഞ്ജ് നഗരത്തിൽ സർകാർ സേനയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതിരോധവും ഉണ്ടായില്ലെന്നാണ് ടോളോ പത്രം റിപോർട് ചെയ്തത്. 

SUMMARY: On Friday, the Taliban captured the capital of Nimroz province in southwestern Afghanistan. Zaranj fell to the Taliban with no resistance by government forces, TOLO reported.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia