SWISS-TOWER 24/07/2023

2030ഓടെ 10 കോടി പേര്‍ മരിക്കും

 


ADVERTISEMENT

2030ഓടെ 10 കോടി പേര്‍ മരിക്കും
ലണ്ടന്‍: പ്രകൃതിയെ നിര്‍ദാക്ഷിണ്യം ചെയ്യുന്ന മനുഷ്യര്‍ക്ക് മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന തിക്തഫലങ്ങളെ തടഞ്ഞില്ലെങ്കില്‍ 2030 ആകുമ്പോാഴേക്കും 10 കോടി മനുഷ്യര്‍ മരിക്കുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന വായു മലിനീകരണം, ദാരിദ്യം, രോഗങ്ങള്‍ എന്നിവ മൂലം പ്രതിവര്‍ഷം അഞ്ചു ലക്ഷം പേര്‍ മരണപ്പെടുമെന്നും മാനുഷിക സംഘടനയായ ദാരയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിര്‍ബാധം തുടര്‍ന്നാല്‍ പ്രതിവര്‍ഷം മരണ നിരക്ക് ആറു ലക്ഷമായി ഉയരും. ഇങ്ങനെയുണ്ടാകുന്ന മരണങ്ങളില്‍ 90 ശതമാനവും വികസിത രാജ്യങ്ങളിലായിരിക്കും. 2010നും 2030നും ഇടയ്ക്ക് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് 184 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോള മൊത്ത ഉല്പാദനത്തിന്റെ അളവില്‍ 1.6 ശതമാനത്തിന്റെ കുറുവുണ്ടായിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ 2030 ആകുമ്പോഴേക്കും നിരക്ക് 3.2% ആയി ഉയരും.

keywords: world, dead, nature, science, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia