Acquitted | 'സമ്പര്‍ക്കം 10 സെകന്‍ഡില്‍ താഴെ മാത്രം'; 66 കാരന്‍ 17 കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചത് തമാശയെന്ന് കോടതി! ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ സുരക്ഷാ ജീവനക്കാരനെ വെറുതെവിട്ട നടപടിയില്‍ വ്യാപക പ്രതിഷേധം
Jul 15, 2023, 18:08 IST
റോം: (www.kvartha.com) വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനായ 66 കാരനെ കുറ്റവിമുക്തനാക്കിയ സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പെടെ വ്യാപക പ്രതിഷേധം. 17 കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച, അന്റോണിയോ അവോള എന്ന സുരക്ഷാ ഉദ്യോഗസ്ഥന്റേത് വെറും 'തമാശ' മാത്രമായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇറ്റാലിയന്‍ കോടതി ഇയാളെ വെറുതെ വിട്ടത്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: റോമിലെ ഒരു സ്‌കൂളില്‍ 2022 ഏപ്രിലിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥിനി ഒരു സുഹൃത്തിനൊപ്പം സ്‌കൂളിലെ കോണിപ്പടി കയറുന്നതിനിടെ ധരിച്ചിരുന്ന ട്രൗസര്‍ അഴിഞ്ഞുപോകുകയും ഈ സമയം ഇവിടെയുണ്ടായിരുന്ന അന്റോണിയോ അവോള വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രത്തിലും സ്വകാര്യഭാഗത്തും സ്പര്‍ശിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ 'ഞാന്‍ തമാശ കാണിച്ചതാണെന്ന് അറിയാമല്ലോ' എന്ന് അന്റോണിയോ പറഞ്ഞെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. വിചാരണയ്ക്കിടെ അന്റോണിയോ അവോള കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ അത് ഒരു 'തമാശ' എന്ന നിലയിലാണ് ചെയ്തതെന്നായിരുന്നു പ്രതിയുടെ വാദം. പെണ്‍കുട്ടിയോട് ലൈംഗികാസക്തി ഇല്ലാതെയായിരുന്നു പ്രവൃത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഏതാനും സെകന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന പ്രവൃത്തി കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. നിരവധിപ്പേര്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്വയം സ്പര്‍ശിക്കുന്നതിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. #10secondi എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങായി. നടന്‍ പൗലോ കാമിലി, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാരായ ചിയാര ഫെറാഗ്‌നി, ഫ്രാന്‍സെസ്‌കോ സികോനെറ്റി തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തെത്തി.
Keywords: News, World, World-News, Acquitted, Protest, Court, Assaulting Case, Rome, Outrage In Italy As Court Clears Man Of Assaulting Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.