Study | കിടക്കവിരിയില്‍ ടോയ്ലറ്റിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകള്‍! തലയിണ കവറുകളും മാരകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠന റിപ്പോര്‍ട്ട്

 


ADVERTISEMENT

ഒട്ടാവ: (www.kvartha.com) ദശലക്ഷക്കണക്കിന് ബാക്ടീരിയകളും രോഗാണുക്കളും ഫംഗസുകളും നമ്മുടെ ബെഡ് ഷീറ്റുകളിലും തലയിണ കവറുകളിലും വളരുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ടോയ്ലറ്റുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകള്‍ കിടക്കവിരിയിലും തലയിണ കവറുകളിലും കാണുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രമുഖ മൈക്രോബയോളജിസ്റ്റായ ജേസണ്‍ ടെട്രോയുടെ നേതൃത്വത്തിലായിരുന്നു പഠനം.
           
Study | കിടക്കവിരിയില്‍ ടോയ്ലറ്റിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകള്‍! തലയിണ കവറുകളും മാരകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠന റിപ്പോര്‍ട്ട്

അടുത്തിടെ നടത്തിയ പഠനത്തില്‍, ചില ആളുകളോട് അവരുടെ വീടുകളില്‍ പുതിയ ഷീറ്റുകളും തലയിണകളും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. നാലാഴ്ചയോളം ബെഡ് ഷീറ്റുകള്‍ ഉപയോഗിച്ചു. അതിനുശേഷം, ബെഡ് ഷീറ്റുകളുടെയും തലയിണകളുടെയും സാമ്പിളുകള്‍ മൈക്രോസ്‌കോപ്പില്‍ പരിശോധിച്ചു. ഒരു മാസം പഴക്കമുള്ള ബെഡ് ഷീറ്റില്‍ 10 ദശലക്ഷത്തിലധികം ബാക്ടീരിയകള്‍ അടങ്ങിയിരിക്കുമെന്ന് പഠനം കണ്ടെത്തി.

ഈ ബാക്ടീരിയകളുടെ എണ്ണം ടൂത്ത് ബ്രഷ് സ്റ്റാന്‍ഡിലെ ബാക്ടീരിയകളുടെ എണ്ണത്തേക്കാള്‍ ആറ് മടങ്ങ് കൂടുതലാണ്. മൂന്നാഴ്ച പഴക്കമുള്ള ബെഡ്ഷീറ്റില്‍ 90 ലക്ഷം ബാക്ടീരിയയും രണ്ട് ആഴ്ച പ്രായമുള്ള ബെഡ്ഷീറ്റില്‍ 50 ലക്ഷം ബാക്ടീരിയയും ഒരാഴ്ച പഴക്കമുള്ള ബെഡ്ഷീറ്റില്‍ 45 ലക്ഷം ബാക്ടീരിയയും ഉണ്ടാകുമെന്ന് ജേസണ്‍ ടെട്രോ പറയുന്നു.

കിടക്കവിരികളേക്കാള്‍ വൃത്തികെട്ടതാണ് തലയിണകള്‍. നമ്മുടെ മുഖവും മുടിയും തലയിണയില്‍ മാത്രമായതിനാല്‍, വിയര്‍പ്പും നിര്‍ജ്ജീവ ചര്‍മ്മകോശങ്ങളും തലയിണയില്‍ പറ്റിപ്പിടിക്കാന്‍ കാരണമാകുന്നു. നാല് ആഴ്ച പ്രായമുള്ള തലയിണ കവറില്‍ 12 ദശലക്ഷം ബാക്ടീരിയകളും ഒരാഴ്ച പ്രായമായ തലയിണയില്‍ ഏകദേശം അഞ്ച് ദശലക്ഷം ബാക്ടീരിയകള്‍ കാണപ്പെടുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

നിശ്ചിത സമയങ്ങളില്‍ ബെഡ് ഷീറ്റുകളും തലയിണ കവറുകളും കഴുകുകയും മാറ്റുകയും ചെയ്യണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആറ് മാസം കൂടുമ്പോള്‍ ബെഡ് ഷീറ്റുകള്‍ വലിച്ചെറിയണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Keywords:  Latest-News, World, Top-Headlines, Health, Report, Study, Our Bed Sheets Contain More Germs Than Our Toilet Seats: Study.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia