Oscar | ഓസ്‌കറില്‍ നേട്ടം കൊയ്ത് ഇന്‍ഡ്യ; മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ 'ദ് എലിഫന്റ് വിസ്പറേഴ്‌സ്'; മികച്ച സഹനടന്‍ കി ഹൂയി ക്വാന്‍, സഹനടി ജെയ്മി ലീ കേര്‍ടസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ലൊസാന്‍ജലസ്: (www.kvartha.com) 95-ാമത് ഓസ്‌കര്‍ നിശയില്‍ നേട്ടം കൊയ്ത് അഭിമാനമായി ഇന്‍ഡ്യ. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ 'ദ് എലിഫന്റ് വിസ്പറേഴ്‌സ്' പുരസ്‌കാരം നേടി. ഇതോടെ ഓസ്‌കറില്‍ പുതുചരിത്രം എഴുതുകയാണ് ഇന്‍ഡ്യ. 

മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡെല്‍ ടോറോയും മാര്‍ക് ഗുസ്താഫ്സണും ചേര്‍ന്ന് സംവിധാനം ചെയ്ത പിനോകിയോ മികച്ച അനിമേഷന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു മരപ്പണിക്കാരന്‍ ഒരു മരപ്പാവയെ സൃഷ്ടിക്കുകയും പിതൃവാത്സല്യം കൊണ്ട് അതിന് ജീവന്‍ വയ്പ്പിക്കുകയും ചെയ്ത മനോഹരമായ മുത്തശ്ശിക്കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ഗിലെര്‍മോ ഡെല്‍ ടോറോസ് പിനോക്യോ. ഡെല്‍ ടോറോയും പാട്രിക് മകേലും കാല്‍ലോ കൊളോഡിയുമാണ് ചിത്രത്തിന്റെ രചയിതാക്കള്‍.
Aster mims 04/11/2022

ജെയ്മീ ലീ കര്‍ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാന്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടി. ചിത്രം: എവരിതിങ് എവരിവേര്‍. 

ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. 'ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്' എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ഡോക്യുമെന്ററി ഫീചര്‍ ഫിലിം വിഭാഗത്തില്‍ ഇന്‍ഡ്യയുടെ 'ഓള്‍ ദാറ്റ് ബ്രെത്‌സി'ന് പുരസ്‌കാരം നഷ്ടമായി. ഡാനിയല്‍ റോഹര്‍, ഒഡെസാ റേ, ഡയന്‍ ബെകര്‍, മെലാനി മിലര്‍, ഷെയ്ന്‍ ബോറിസ് എന്നിവരുടെ 'നവല്‍നി' ആണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയത്. 

മൂന്ന് വിഭാഗങ്ങളിലാണ് ഇന്‍ഡ്യ മത്സരിക്കുന്നത്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഉള്‍പെട്ടത് ഇന്‍ഡ്യക്കാരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. മികച്ച ഡോക്യുമെന്ററി ഫീചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത് മത്സരിക്കുന്നു, മികച്ച ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട് വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സ് മത്സരിക്കുന്നു.

Oscar | ഓസ്‌കറില്‍ നേട്ടം കൊയ്ത് ഇന്‍ഡ്യ; മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ 'ദ് എലിഫന്റ് വിസ്പറേഴ്‌സ്'; മികച്ച സഹനടന്‍ കി ഹൂയി ക്വാന്‍, സഹനടി ജെയ്മി ലീ കേര്‍ടസ്


ലൊസാന്‍ജസിലെ ഡോള്‍ബി തിയറ്റഴ്‌സിലാണ് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകന്‍. ചടങ്ങില്‍ ദീപിക പദുകോണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട്, മൈകല്‍ ബി ജോര്‍ദാന്‍, ജോനാഥന്‍ മേജേഴ്സ്, റിസ് അഹ് മദ് തുടങ്ങിയ മറ്റ് അവതാരകരുമുണ്ട്. ഇന്‍ഡ്യയില്‍, ഡിസ്നി+ ഹോട്സ്റ്റാറില്‍ അവാര്‍ഡ് നിശ തത്സമയം കാണാന്‍ സാധിക്കും. 23 വിഭാഗങ്ങളിലെ ഓസ്‌കാര്‍ അവാര്‍ഡുകളാണ് പ്രഖ്യാപിക്കുന്നത്.

Keywords:  News, World, Entertainment, Cinema, Top-Headlines, Trending, Latest-News, Actress, Actor, Cine Actor, Oscar, Award, Oscars 2023: Everything Everywhere All At Once's Jamie Lee Curtis, Ke Huy Quan Win Big
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script