വാഷിംഗ്ടണ്‍: അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ കണ്ടെത്തി വധിക്കാന്‍ പാകിസ്ഥാന്‍ ചാര ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമേരിക്കയെ സഹായിച്ചു. അമേരിക്കയിലെ പത്രപ്രവര്‍ത്തകനായ റിച്ചാര്‍ഡ് മിനിറ്ററുടെ പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ലാദന്റെ താവളം ആക്രമിക്കാന്‍ പോകുന്ന വിവരം അമേരിക്ക അഞ്ച് മാസം മുന്‍പ് തന്നെ പാക് സേനാ മേധാവിയെ അറിയിച്ചിരുന്നതായും റിച്ചാര്‍ഡ് മിനിറ്ററുടെ ലീഡിംഗ് ഫ്രം ബിഹൈന്‍ഡ്: ദ റിലക്റ്റന്‍ഡ് പ്രസിഡന്റ് ആന്‍ഡ് ദ അഡ്വൈസേഴ്‌സ് ഹു ഡിസൈഡ് ഫോര്‍ ഹിം എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
ബിന്‍ ലാദന്റെ അബോട്ടബാദിലെ താവളത്തെപ്പറ്റി ഇസ്ലാമബാദിലെ സിഐഎ അധികൃതര്‍ക്ക് സുപ്രധാന വിവരങ്ങള്‍ നല്‍കിയത് ഐഎസ്‌ഐയിലെ ഒരുകേണലായിരുന്നു. ഈ ഉദ്യോഗസ്ഥന്‍ 2010 ആഗസ്റ്റില്‍ ഇസ്ലാമബാദിലെ സിഐഎ സ്‌റ്റേഷനില്‍ ചെന്നാണ് വിവരങ്ങള്‍ നല്‍കിയത്. അതിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ സിഐഎ ലാദന്റെ താവളം കണ്ടെത്തി. തുടര്‍ന്ന് അമേരിക്ക നടത്തിയ അന്വേഷണത്തില്‍ താദന്‍ താമസിച്ച ത്രികോണാകൃതിയിലുള്ള സ്ഥലം പാകിസ്ഥാന്റെ കാകുല്‍ സൈനിക അക്കാഡമിയുടെ ഭൂമി ആയിരുന്നെന്ന് വ്യക്തമായതായും മിനിറ്ററുടെ പുസ്തകത്തില്‍ പറയുന്നു. ഇവിടെ നിന്ന് കഷ്ടിച്ച് 800 വാര അകലെയാണ് സൈനിക അക്കാഡമിയുടെ പ്രധാന കെട്ടിടം.
ബിന്‍ലാദനെവധിക്കാനുള്ള പദ്ധതി 2010 ഡിസംബറില്‍ തന്നെ അമേരിക്ക പാക് സൈനിക മേധാവി അഷ്ഫക് പര്‍വേസ് കയാനിയെ അറിയിച്ചിരുന്നു. ഓപ്പറേഷന് കയാനി സമ്മതം നല്‍കി. അതേ സമയം, 2011 മാര്‍ച്ച് 14ന് വൈറ്റ്ഹൗസില്‍ നടന്ന ഉന്നതതല യോഗത്തില്‍ ലാദന്‍ വേട്ടയുടെ ഒരു വിവരവും പാകിസ്ഥാനെ അറിയിക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ഒബാമ തീരുമാനിച്ചതായും പുസ്തകത്തില്‍ പറയുന്നു.
SUMMARY: In a fresh damning disclosure, a new book has claimed that Abbottabad house where al-Qaida chief lived was "carved out" from Pakistan military academy compound and its powerful army chief may have been briefed beforehand on the 'kill Osama mission'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.