SWISS-TOWER 24/07/2023

അമ്മയാണെന്ന് കരുതി ഹ്യൂണ്ടായ് കാറിനോട് സ്‌നേഹം പ്രകടിപ്പിക്കുന്ന കാണ്ടാമൃഗക്കുട്ടിയുടെ ദയനീയ ചിത്രം

ADVERTISEMENT

കെയ്പ് ടൗണ്‍: (www.kvartha.com 10.08.2015) വേട്ടക്കാര്‍ നിഷ്‌ക്കരുണം വധിച്ച അമ്മയാണെന്ന് കരുതി ഹ്യുണ്ടായ് സാന്റാഫെയോട് സ്‌നേഹം പ്രകടിപ്പിക്കുന്ന കാണ്ടാമൃഗക്കുട്ടിയുടെ ദയനീയ ചിത്രം കാഴ്ചക്കാരുടെ കണ്ണിനെ ഈറനണിയിക്കുന്നു.ഡോണിയെന്ന കാണ്ടാമൃഗക്കുട്ടിയാണ് തന്റെ അമ്മയാണെന്ന് കരുതി ഹ്യുണ്ടായ് സാന്റാഫെയെ കണ്ടപ്പോള്‍ സ്‌നേഹം പ്രകടിപ്പിച്ചത്.

അമ്മ നഷ്ടപ്പെട്ടതോടെ ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ അധികൃതരുടെ സംരക്ഷണയില്‍ കഴിയുകയാണ് ഈ കാണ്ടാമൃഗക്കുട്ടി. ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ ഫാബേനി ഗേറ്റില്‍ പാര്‍ക്ക് ചെയ്ത ഹ്യുണ്ടായ് സാന്റാഫെയെ കണ്ടപ്പോഴാണ് പാവം ഡോണിക്ക് അമ്മയുടെ ഓര്‍മ്മകള്‍ വന്നത്.

ഗ്രേകളറിലുള്ള സാന്റാഫെയെ മുട്ടിയുരുമ്മി സ്‌നേഹം പ്രകടിപ്പിക്കുന്ന ഡോണി കാണികളുടെ കണ്ണു നനയിച്ചു. ഡോണിയെപ്പോലെ ചെറുപ്പത്തിലെ അമ്മയെ നഷ്ടമാവുന്ന ജീവികള്‍ മറ്റ് ചില ജീവികളെയോ വസ്തുക്കളെയോ മനുഷ്യരെത്തന്നെയോ രക്ഷിതാവായി കാണാറുണ്ടെന്നാണ്  വിദഗ്ദര്‍ പറയുന്നത്.

അമ്മയാണെന്ന് കരുതി ഹ്യൂണ്ടായ് കാറിനോട് സ്‌നേഹം പ്രകടിപ്പിക്കുന്ന കാണ്ടാമൃഗക്കുട്ടിയുടെ  ദയനീയ ചിത്രം

അമ്മയാണെന്ന് കരുതി ഹ്യൂണ്ടായ് കാറിനോട് സ്‌നേഹം പ്രകടിപ്പിക്കുന്ന കാണ്ടാമൃഗക്കുട്ടിയുടെ  ദയനീയ ചിത്രം

അമ്മയാണെന്ന് കരുതി ഹ്യൂണ്ടായ് കാറിനോട് സ്‌നേഹം പ്രകടിപ്പിക്കുന്ന കാണ്ടാമൃഗക്കുട്ടിയുടെ  ദയനീയ ചിത്രം

അമ്മയാണെന്ന് കരുതി ഹ്യൂണ്ടായ് കാറിനോട് സ്‌നേഹം പ്രകടിപ്പിക്കുന്ന കാണ്ടാമൃഗക്കുട്ടിയുടെ  ദയനീയ ചിത്രം

Also Read:
സ്വകാര്യ ബസ് റോഡരികിലേക്ക് പാഞ്ഞുകയറി; ഒഴിവായത് വന്‍ ദുരന്തം

Keywords:  Orphaned baby rhino that tried to cuddle up to passing CARS to replace its mother gets a second chance after being flown to a rescue centre, Parents, Protection, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia