സ്‌കൂളുകളിൽ യൂനിഫോം തന്നെ വേണ്ടെന്ന് ഒരു വിഭാഗം; ലോകരാജ്യങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് മുന്നിൽ നിൽക്കുന്ന സ്വീഡനിൽ പോലും യൂനിഫോം ഇല്ല; കുട്ടികൾക്ക് പൂമ്പാറ്റകളെ പോലെ വിവിധ വർണങ്ങളിൽ പാറിക്കളിക്കാനുള്ള പ്രായമാണിതെന്ന് വാദം

 


കോഴിക്കോട്: (www.kvartha.com 16.12.2021) ജെൻഡെർ ന്യൂട്രൽ പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ യൂനിഫോം തന്നെ വേണമോയെന്ന ചർചയും ഉയരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഒരു വിഭാഗം ഈ വാദം ശക്തമായി ഉയർത്തുകയാണ്. ഇതിന് ഇവർ ചൂണ്ടിക്കാണിക്കപ്പെടുന്നത് സ്വീഡനെയാണ്.
                      
സ്‌കൂളുകളിൽ യൂനിഫോം തന്നെ വേണ്ടെന്ന് ഒരു വിഭാഗം; ലോകരാജ്യങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് മുന്നിൽ നിൽക്കുന്ന സ്വീഡനിൽ പോലും യൂനിഫോം ഇല്ല; കുട്ടികൾക്ക് പൂമ്പാറ്റകളെ പോലെ വിവിധ വർണങ്ങളിൽ പാറിക്കളിക്കാനുള്ള പ്രായമാണിതെന്ന് വാദം

ലോകരാജ്യങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്വീഡൻ. പല രാജ്യങ്ങളും സ്വീഡന്റെ വിദ്യാഭ്യസ രീതികൾ മാതൃകയാക്കുന്നുണ്ട്. ജി ഡി പി യുടെ 64 ശതമാനവും വിദ്യാഭ്യസത്തിനായി വിനിയോഗിക്കുന്ന രാജ്യം കൂടിയാണിത്. വിദ്യാഭ്യാസ രംഗത്തെ റാങ്കിങ്ങിലും മുന്നിലാണ് സ്വീഡൻ. ഗ്ലോബൽ ഇനൊവേഷൻ ഇൻഡക്സിൽ രണ്ടാം റാങ്കാണ് സ്വീഡനുള്ളത്. പുരോഗമനപരമായ ഒരു പാട് ആശയങ്ങൾ പിന്തുടരുന്ന സ്വീഡന്റെ വലിയ പ്രത്യേകതകളിലൊന്ന് ഇവിടെ സ്കൂളുകളിൽ യൂനിഫോം ഇല്ലെന്നതാണ്. പകരം ഡ്രസ് കോഡ് പാലിച്ചാൽ മാത്രം മതി.

സ്വീഡനിലെ ഏകദേശം 16,000 സ്കൂളുകളിൽ നാലായിരവും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന നോർകോപിംഗ് നഗരത്തിലെ നോർഡിക് ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർഥികൾക്ക് സ്‌കൂൾ യൂനിഫോം നിർബന്ധമാക്കിയെന്നും ധരിക്കാത്തവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതായും മാധ്യമങ്ങൾ റിപോർട് ചെയ്തിരുന്നു. തുടർന്ന് 2017 ഡിസംബർ നാലിന് സ്വീഡിഷ് സ്‌കൂൾ ഇൻസ്‌പെക്ടറേറ്റ് സ്ഥാപനം സന്ദർശിക്കുകയും യൂനിഫോം നിർബന്ധമാക്കുന്നത് വിദ്യാർഥികളുടെ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

'വിദ്യാർഥികളുടെ വസ്ത്രധാരണം വ്യക്തിഗത സ്വാതന്ത്ര്യമായി കണക്കാക്കണം, അത് വിദ്യാർഥികൾ തന്നെ തീരുമാനിക്കണം. ഒരാൾ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെയും സമഗ്രതയുടെയും പ്രശ്നമാണ്. സ്‌കൂളിന് സൗജന്യമായി യൂനിഫോം വിതരണം ചെയ്യുന്നത് തുടരാം. എന്നാൽ ആ വസ്ത്രമേ ധരിക്കാവൂ എന്ന് നിർബന്ധിക്കാനും നടപടിയെടുക്കാനും പാടില്ല' - എന്നായിരുന്നു സ്‌കൂൾ ഇൻസ്‌പെക്ടറേറ്റ് സ്ഥാപനത്തിന് നൽകിയ നിർദേശം.

സ്വീഡന് പുറമെ ഫ്രാൻസ്, ജർമനി, സ്പെയിൻ, നോർവേ തുടങ്ങിയ രാജ്യങ്ങളിലും മിക്കയിടത്തും സ്കൂളുകളിൽ യൂനിഫോം ഇല്ല. വിദ്യാർഥികൾക്ക് അവരുടെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നാണ് വകുപ്പുകൾ പറയുന്നത്. നിർബന്ധിതമായ ചട്ടക്കൂടുകൾക്കപ്പുറം സ്വതന്ത്രമായി ചിന്തിക്കാനും ആ ബോധം നൽകാനും സ്‌കൂൾ യൂനിഫോം ഒഴിവാക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

കുട്ടികൾക്ക് ഈ പ്രായത്തിൽ അവർക്കിഷ്ടപ്പെട്ട വിവിധ വർണങ്ങളിലുള്ള ഏതു വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്രം നൽകണം. പൂമ്പാറ്റകളെ പോലെ വിവിധ വർണങ്ങളിൽ പാറിക്കളിക്കാനുള്ള പ്രായമാണിതെന്നും ബാലുശേരി സ്‌കൂളിലെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചിലർ അഭിപ്രായപ്പെടുന്നു. സ്വീഡൻ മാതൃകയിൽ കേരളത്തിലെ സ്കൂളുകളിലും യൂനിഫോം വേണ്ടന്നാണ് ഇവർ പറയുന്നത്.


Keywords:  News, Kerala, Kozhikode, Top-Headlines, Education, Students, Girl, Country, Government, School, World, Controversy, Uniforms, Opinion that uniforms should not be used in schools.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia