Treatment | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വ്യാഴാഴ്ച ലേസര്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും; ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് മകന്‍ ചാണ്ടി ഉമ്മന്‍

 


ബെര്‍ലിന്‍: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വ്യാഴാഴ്ച ലേസര്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും. ജര്‍മനിയിലെ ബെര്‍ലിനിലുള്ള ചാരിറ്റി ആശുപത്രിയില്‍ തൊണ്ടയിലെ അസുഖത്തിനാണു ചികിത്സ. ശസ്ത്രക്രിയയ്ക്കുശേഷം എത്രയും വേഗം നാട്ടിലേക്കു മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ആശുപത്രിക്കു മുന്നില്‍നിന്നുള്ള ചിത്രവും ചാണ്ടി ഉമ്മന്‍ ഫേസ്ബുകില്‍ പങ്കുവച്ചു.

Treatment | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വ്യാഴാഴ്ച ലേസര്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും; ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് മകന്‍ ചാണ്ടി ഉമ്മന്‍

ചികിത്സയ്ക്കായി രണ്ടുദിവസം മുന്‍പാണ് ഉമ്മന്‍ ചാണ്ടി ബെര്‍ലിനിലെത്തിയത്. മകള്‍ മറിയ, മകന്‍ ചാണ്ടി ഉമ്മന്‍, ബെന്നി ബെഹനാന്‍ എംപി, ജര്‍മന്‍ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

യൂറോപിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ബെര്‍ലിന്‍ ചാരിറ്റി ആശുപത്രി. 312 വര്‍ഷത്തെ പാരമ്പര്യമുള്ള ആശുപത്രിയില്‍ 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പെടെ 13,200 ജീവനക്കാരാണ് ഇവിടെയുള്ളത്.

 

Keywords: Oommen Chandy to undergo laser surgery Tomorrow, Germany, News, Hospital, Treatment, Oommen Chandy, Facebook Post, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia