Israel | ഇസ്രാഈൽ അല്ല, അടുത്ത 20 വർഷത്തിനുള്ളിൽ ജൂതന്മാർക്ക് സുരക്ഷിതമായ ഒരേയൊരു സ്ഥലം ഇതാണ്! പ്രവചനവുമായി കനേഡിയൻ പ്രൊഫസർ ഡോ. ഗാഡ് സാദ്

 


വാഷിംഗ്ടൺ: (KVARTHA) ഇസ്രാഈൽ-ഫലസ്തീൻ യുദ്ധത്തിനിടയിൽ, ലോകമെമ്പാടും ഇസ്രാഈൽ വിരുദ്ധ - ജൂത വിരുദ്ധ ചിന്താഗതിയും ഉയർന്നിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റി, കൊളംബിയ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള ചില വിദ്യാർഥികൾ അടുത്തിടെ ഹമാസിനെ പിന്തുണച്ച് ഇസ്രാഈലിനെതിരെ പ്രതിഷേധിച്ചിരുന്നു. ബുദ്ധിജീവികൾ എന്ന് വിളിക്കപ്പെടുന്നവരും പ്രൊഫസർമാരും ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവരും പോലും നിലവിലുള്ള സാഹചര്യങ്ങൾക്കിടയിൽ ഇസ്രാഈലിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു.

Israel | ഇസ്രാഈൽ അല്ല, അടുത്ത 20 വർഷത്തിനുള്ളിൽ ജൂതന്മാർക്ക് സുരക്ഷിതമായ ഒരേയൊരു സ്ഥലം ഇതാണ്! പ്രവചനവുമായി കനേഡിയൻ പ്രൊഫസർ ഡോ. ഗാഡ് സാദ്

ഇരുവശത്തും നാശവും നഷ്ടവും സൃഷ്ടിച്ച യുദ്ധം അവസാനിപ്പിക്കാൻ ലോകനേതാക്കളും സമൂഹവും അഭ്യർത്ഥിക്കുമ്പോൾ, പല ഇസ്രാഈലികളും സോഷ്യൽ മീഡിയയിൽ യഹൂദ വിരുദ്ധ ശബ്ദങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്തായി, ഫലസ്തീൻ അനുകൂല ഗ്രൂപ്പുകൾ അമേരിക്കയിൽ ജൂതന്മാരെ ലക്ഷ്യമിടുന്നതായും ഇവർ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ, കനേഡിയൻ പ്രൊഫസറും ജനപ്രിയ യൂട്യൂബറുമായ ഡോ. ഗാഡ് സാദ് ജൂതന്മാരുടെ സുരക്ഷയെക്കുറിച്ച് നടത്തിയ പ്രവചനം വൈറലായിരിക്കുകയാണ്. അടുത്ത 20+ വർഷത്തിനുള്ളിൽ ജൂതന്മാർക്കുള്ള ഏക സുരക്ഷിത സ്ഥലം ചൈനയായിരിക്കുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ലോകമെമ്പാടുമുള്ള എല്ലാ യഹൂദരും കന്റോണീസ് അല്ലെങ്കിൽ മന്ദാരിൻ പഠിക്കുന്നത് പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിലെ ഭാഷകളാണ് ഇവ രണ്ടും.


'ദി പാരാസിറ്റിക് മൈൻഡ്: ഹൗ ഇൻഫെക്ഷ്യസ് ഐഡിയാസ് ആർ കില്ലിംഗ് കോമൺസെൻസ്' എന്ന പ്രശസ്ത പുസ്തകത്തിന്റെ രചയിതാവാണ് സാദ്. എന്നിരുന്നാലും, ജൂതന്മാരുടെ സുരക്ഷിത താവളമായി ചൈനയെ തിരഞ്ഞെടുത്തതിൽ നിരവധി നെറ്റിസൺസ് അദ്ദേഹത്തെ ചോദ്യം ചെയ്തു. ചൈനയെക്കാൾ ഇന്ത്യ, ബ്രസീൽ തുടങ്ങിയവ അഭയം തേടാനുള്ള മികച്ച ഓപ്ഷനുകളാണെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു,

Keywords: News, World, Washington, Israel, Hamas, Palestine, Israel-Palestine-War, Canada, 'Only Safe Place For Jews In 20 Years': Canadian Professor Predicts Amid Israel-Hamas War.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia