പത്തിലൊരാള്‍ വേശ്യ്കള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നവരെന്ന് സര്‍വ്വേ

 


ബ്രിട്ടന്‍: (www.kvartha.com 20.11.2014) ബ്രിട്ടിഷ് പുരുഷന്‍മാരില്‍ പത്തിലൊരാള്‍ വേശ്യാവ്യത്തിയിലേര്‍പെടുന്ന സ്ത്രീകള്‍ക്കുവേണ്ടി പണം ചിലവഴിക്കുന്നവരാണെന്ന് സര്‍വ്വേ. 6108 പുരുഷന്‍മാരില്‍ നടത്തിയ പഠനത്തില്‍ മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളും കൂടുതല്‍ തുക വേശ്യാവ്യത്തിയിലേര്‍പെടുത്ത സ്ത്രീകള്‍ക്ക് നല്‍കാനാണ് ചിലവഴിക്കപ്പെടുന്നതെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. പ്രൊഫഷണലുകളായ 25 നും 34 നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ വേശ്യാവ്യത്തിയെ ഇഷ്ടപെടുന്നവരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൂടുതല്‍ പണവും സ്ത്രീകള്‍ക്കുവേണ്ടി ചിലവഴിക്കുന്നതായി സര്‍വേയില്‍ നാല് ശതമാനം പേര്‍ സമ്മതിച്ചു.

കൂടുതല്‍ ലൈംഗിക പങ്കാളികളുള്ളതായി 16 ശതമാനം പേര്‍ സമ്മതിച്ചപ്പോള്‍ മദ്യം ആഴ്ചയില്‍ ഒരിക്കലോ മറ്റോ ആകുമ്പോഴും സ്ത്രീകളുമായുള്ള ബന്ധം എപ്പോഴും തുടരുന്നതായി 14 ശതമാനം പേരും വെളിപെടുത്തി. 17 നും 74 നും ഇടയില്‍ പ്രായമുള്ളവരാണ് കമ്പ്യൂട്ടര്‍ മുഖേന നടത്തിയ സര്‍വേയില്‍ പങ്കെടുത്തത്. നാഷണല്‍ സര്‍വേ ഓഫ് സെഷ്യല്‍ ആറ്റിറ്റിയൂഡ് ആന്‍് ലൈഫ് സ്‌റ്റൈലാണ് പഠനം നടത്തിയത്. 31.6 ശതമാനം വരുമാനവും പുരുഷന്‍മാര്‍ ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിനായി ചിലവഴിക്കുന്നുവെന്നാണ് കണക്ക്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇത്തരത്തില്‍ പുരുഷന്‍മാര്‍ കൂടുതലായി പണം ചിലവഴിക്കാന്‍ തുടങ്ങിയത്. വലിയ ഗുരുതരമായ ലൈംഗിക രേഗങ്ങള്‍ക്ക് വരെ കാരണമാകുന്നുണ്ടെങ്കിലും പുരുഷന്‍മാര്‍ ഇതൊന്നും കാര്യമാക്കുന്നില്ലെന്നാണ് പഠനം നടത്തിയവര്‍ക്ക് കണ്ടെത്താനായത്.
പത്തിലൊരാള്‍ വേശ്യ്കള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നവരെന്ന് സര്‍വ്വേ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: British men, Admitted, Paying, Prostitution, Survey, Study.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia