സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ കൊറോണയും, ലബനോനില്‍ ബാങ്കുകള്‍ ആക്രമിച്ച് ജനക്കൂട്ടം, സൈനിക വെടിവെപ്പിൽ ഒരാൾ മരിച്ചു
Apr 28, 2020, 16:32 IST
ADVERTISEMENT
ബെയ്റൂട്ട്: (www.kvartha.com 28.04.2020) കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുന്നതിനിടെ കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ലെബനനിൽ ജനങ്ങൾ കലാപവുമായി തെരുവിലിറങ്ങി. ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയതോടെ തടയാന്‍ സൈന്യത്തെ ഇറക്കി. രാജ്യത്തെ ബാങ്കുകള്‍ ആക്രമിച്ചു. റോഡുകള്‍ തടസ്സപ്പെടുത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനിറങ്ങിയ പട്ടാളത്തിനു നേരെയും ആക്രമണം നടന്നു. രണ്ട് പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. തുടർന്നുണ്ടായ സൈനിക വെടിവയ്പ്പിലും കണ്ണീര് വാതക പ്രയോഗത്തിലുമാണ് ഒരാൾ മരിച്ചത്. നിരവധി പരിക്കേറ്റതായാലും 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു.
കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് ജനങ്ങളെ തെരുവിലിറക്കിയത്. കൈവശമുള്ള പണത്തിന്റെയും ശമ്പളത്തിന്റെയും മൂല്യം പകുതിയിലേറെയാണ് കുറഞ്ഞത്. ഒക്ടോബറില്‍ തന്നെ ലബനോനില്‍ പ്രതിഷേധം തുടങ്ങിയിരുന്നു. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കൂടി ആയതോടെ സ്ഥിതി രൂക്ഷമായി. ഇതാണ് ജനങ്ങളെ വീണ്ടും തെരുവിലിറക്കിയത്. ലബനോനിലെ രണ്ടാമത്തെ വലിയ നഗരവും വടക്കന്‍ മേഖലയുമായ ട്രിപോളിയിലാണ് കലാപം. പ്രതിഷേധക്കാര്‍ ബാങ്കുകള്‍ക്ക് തീയിട്ടു. മറ്റൊരു ബാങ്ക് കത്തിച്ചു. അക്രമികള്‍ ബോംബുകളും ഗ്രനേഡുകളും ഉപയോഗിക്കുന്നുണ്ട്.
ആറു മാസത്തിനിടെ ലബനോന്‍ പൗണ്ടിന്റെ 50 ശതമാനത്തിലേറെ മൂല്യമാണ് ഇടിഞ്ഞത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്.
ബുധനാഴ്ച മുതൽ എല്ലാ ബാങ്കുകളും അടച്ചിടാനാണ് ബാങ്കിങ് അസോസിയേഷന്റെ തീരുമാനം. സുരക്ഷിതമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതു വരെ പ്രവര്‍ത്തിക്കില്ലെന്ന് സംഘടന അറിയിച്ചു. ബാങ്കുകളില്‍ ജനങ്ങളുടെ നിക്ഷേപം മരവിപ്പിക്കപ്പെട്ടിരിക്കുന്നു. ദീര്‍ഘകാലമായി തുടരുന്നതാണ് ലെബനനിലെ സാമ്പത്തിക പ്രതിസന്ധി. ഇതിനിടെ ഇന്റര്‍നെറ്റ് മെസ്സേജിങ് സേവനങ്ങള്‍ക്ക് നികുതിയേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് പൊടുന്നനെയുള്ള കലാപത്തിന്റെ കാരണം. തൊട്ടുപിന്നാലെ കോറോണ വൈറസ് വ്യാപനവും ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് നിരോധനവുമെല്ലാം വന്നത്. പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത പൊലീസ് നടപടികളെടുക്കാന്‍ തുടങ്ങിയതോടെ എതിര്‍പ്പുകള്‍ രൂക്ഷമായി.
Summary: One Dead, dozens injured in Lebanon riots with banks smashed

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.