SWISS-TOWER 24/07/2023

Car Crashed | അമേരികയിലെ ചൈനീസ് കോണ്‍സുലേറ്റിലേക്ക് കാര്‍ ഇടിച്ച് കയറ്റിയ ആള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു; വിസ ഓഫീസിലേക്ക് ഇരച്ചെത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സാന്‍സ്ഫ്രാന്‍സിസ്‌കോ: (KVARTHA) അമേരികയിലെ ചൈനീസ് കോണ്‍സുലേറ്റിന്റെ വിസ ഓഫീസിലേക്ക് കാര്‍ ഇടിച്ച് കയറ്റിയ ആള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വെടിയേറ്റ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓഫീസ് ലോബിയിലേക്ക് ഇരച്ചെത്തിയ ഹോണ്ട സെഡാന്‍ കാറിലെ ഡ്രൈവര്‍ക്ക് വെടിയേറ്റ് വാഹനം നിന്നതിനാല്‍ മറ്റാര്‍ക്കും സംഭവത്തില്‍ ഗുരുതര പരുക്കില്ല. ഓഫീസിലേക്ക് ഇരച്ചെത്തുന്ന കാറിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

സുരക്ഷാ ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നതിനിടെയാണ് പ്രധാന വാതില്‍ ഇടിച്ച് തകര്‍ത്ത് കാര്‍ ലോബിയിലേക്ക് എത്തിയത്. കാറിനുള്ളില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നോ മറ്റാര്‍ക്കെങ്കിലും പരിക്കുണ്ടോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.

കാറോടിച്ച ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ചൈനീസ് കോണ്‍സുലേറ്റ് പ്രസ്താവനയില്‍ വിശദമാക്കുന്നത്. സംഭവത്തെ എംബസി അപലപിക്കുന്നുവെന്നും ചൈനീസ് കോണ്‍സുലേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണത്തില്‍ യുഎസ് പൊലീസ് വകുപ്പുമായി അന്വേഷണത്തില്‍ സഹകരിക്കുമെന്നും കോണ്‍സുലേറ്റ് വിശദമാക്കി.

ജീവനക്കാരുടേയും കോണ്‍സുലേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ ആളുകളുടേയും ജീവന് വെല്ലുവിളി സൃഷ്ടിക്കുന്നതായിരുന്നു ഇതെന്നാണ് ചൈനീസ് കോണ്‍സുലേറ്റ് ആക്രമണത്തെ വിലയിരുത്തുന്നത്. സംഭവത്തിന് പിന്നാലെ കോണ്‍സുലേറ്റ് ഓഫീസിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു.
Aster mims 04/11/2022

Car Crashed | അമേരികയിലെ ചൈനീസ് കോണ്‍സുലേറ്റിലേക്ക് കാര്‍ ഇടിച്ച് കയറ്റിയ ആള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു; വിസ ഓഫീസിലേക്ക് ഇരച്ചെത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു



Keywords: News, World, World-News, Camera, Car Crashed, Chinese Consulate, US News, Driver, Killed, San Francisco News, Serious Damage, Footage, On Camera, Car Crashes Into Chinese Consulate In US, Driver Killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia