Died | എയര്‍ ഷോയില്‍ 2 വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടം; 6 പേര്‍ മരിച്ചതായി റിപോര്‍ട്; ഹൃദയഭേദകമെന്ന് മേയര്‍; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT


ഡാലസ്: (www.kvartha.com) എയര്‍ ഷോയില്‍ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതായി റിപോര്‍ട്. അപകടസമയത്ത് ആറ് പേരെങ്കിലും വിമാനത്തില്‍ ഉണ്ടായിരുന്നതായും അവരെല്ലാം മരിച്ചതായി ഭയക്കുന്നതായും റിപോര്‍ടുകള്‍ പറയുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ഒരു ബോയിംഗ് ബി -17 ഫ്‌ലയിംഗ് ഫോര്‍ട്രസും, ബെല്‍ പി -63 കിംഗ്കോബ്രയുമാണ് കൂട്ടിയിടിച്ചത്. ഡാലസില്‍ ശനിയാഴ്ച നടന്ന ഭീകര സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പുറത്ത് വന്നു.

എയര്‍ഷോ അപകടത്തിന്റെ വിവിധ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഡാലസിലെ ദുരന്തസമയത്ത് നിരവധി വിമാനങ്ങള്‍ ഒരേ സമയം ആകാശത്ത് പറക്കുകയായിരുന്നു. പശ്ചാത്തലത്തില്‍ ദേശഭക്തി ഗാനം മുഴങ്ങുമ്പോള്‍ എയര്‍ഷോയിലെ കമന്റേറ്റര്‍ ഒരോ വിമാനങ്ങളുടെ പ്രാധാന്യവും വിവരിക്കുന്നുണ്ടായിരുന്നു.

കിംഗ്കോബ്ര ബി -17 ലേക്ക് ഇടിച്ചുകയറുമ്പോള്‍ നിലവിളിക്കുന്ന കാണികളുടെ ഞെട്ടലും ഭീതിയും പല വീഡിയോകളിലും ഉണ്ട്. മറ്റൊരു വശത്ത് നിന്ന് വന്ന കിംഗ്കോബ്ര ബി -17 മായി ഇടിക്കുകയും തീയും പുകയും നിറഞ്ഞ ഒരു തീഗോളമായി അത് മാറുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

Died | എയര്‍ ഷോയില്‍ 2 വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടം; 6 പേര്‍ മരിച്ചതായി റിപോര്‍ട്; ഹൃദയഭേദകമെന്ന് മേയര്‍; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്


അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയര്‍ എറിക് ജോണ്‍സണ്‍ പ്രതികരിച്ചു. നാഷനല്‍ ട്രാന്‍സ്പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ലോകല്‍ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി മേയര്‍ അറിയിച്ചു. അതേസമയം അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന കാര്യമോ, മരിച്ചവരുടെ വിവരങ്ങളോ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

സോവിയറ്റ് സേന കൂടുതലായും ഉപയോഗിച്ചിരുന്ന യുഎസ് യുദ്ധവിമാനമാണ് കിംഗ്കോബ്ര. രണ്ടാം ലോകമഹായുദ്ധസമയത്ത് ജര്‍മനിക്കെതിരെ ബോംബ് ആക്രമണത്തിന് ഉപയോഗിച്ചിരുന്ന നാല് എന്‍ജിന്‍ ബോംബറാണ് ബി-17. 

ഇതില്‍ മിക്ക ബി-17 വിമാനങ്ങളും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടവയാണ്. പലതും മ്യൂസിയങ്ങളിലും എയര്‍ ഷോകളിലും മാത്രമേ കാണാന്‍ കഴിയൂവെന്നതാണ് നിജസ്ഥിതി. രണ്ടാംലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച ഈ വിമാനങ്ങള്‍ ഏതെങ്കിലും പറക്കാവുന്ന അവസ്ഥയില്‍ അപൂര്‍വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Keywords: News,World,international,Accident,Death,Condolence,Video,Social-Media,Top-Headlines, On Camera, 2 Fighter Planes Collide During US Airshow, 6 Dead

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia