വാഷിംഗ്ടൺ:(www.kvartha.com 07.03.2022) അമേരികയിൽ നടത്തിയ ഒരു പഠനത്തിൽ വെളുത്ത വാലുള്ള മാനുകളിൽ കോവിഡ് വൈറസിന്റെ (SARS-CoV-2) ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ബയോ-ആർകൈവിൽ (bioRxiv) പഠന റിപോർട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഈ മൃഗങ്ങളിൽ ചിലത് കോവിഡ് വൈറസിന്റെ സാന്നിധ്യമുണ്ടെന്ന ഞങ്ങളുടെ കണ്ടെത്തൽ മറ്റൊരു ഭീഷണിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നു', പെൻ സ്റ്റേറ്റിലെ അസോസിയേറ്റ് റിസർച് പ്രൊഫസറും പഠനസംഘത്തിലെ മുഖ്യഅംഗവുമായ കുർട് വാൻഡെഗ്രിഫ്റ്റ് പറഞ്ഞു.
കഴിഞ്ഞ വർഷം, യുഎസിലെ അയോവയിൽ ഉടനീളം വെളുത്ത വാലുള്ള മാനുകളിൽ സാംപിൾ എടുത്ത് പരിശോധിച്ചപ്പോൾ 80% വരെ കോവിഡ് പോസിറ്റീവ് സംഘം കണ്ടെത്തി. സ്വതന്ത്രമായി ജീവിക്കുന്ന ഏതൊരു ജീവിവർഗത്തിലും കോവിഡ് വൈറസിന്റെ ആദ്യ നേരിട്ടുള്ള തെളിവായിരുന്നു ഈ കണ്ടെത്തലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
മാനുകളിൽ കോവിഡ് വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനും അതിനുശേഷം മനുഷ്യരിലേക്ക് പടരുന്നത് തടയുന്നതിനും അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന വസ്തുത ഈ ഗവേഷണം ചൂണ്ടിക്കാണിക്കുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. കോവിഡ് മാനുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനെ കുറിച്ച് ഇതുവരെ സൂചനകളൊന്നുമില്ല.
'ഈ മൃഗങ്ങളിൽ വൈറസ് എത്രത്തോളം പ്രചരിക്കുകയും അത് കൂടുതൽ ആളുകളെ ബാധിക്കുകയും ചെയ്യുന്നുവോ അത്രയധികം വൈറസ് പരിണമിക്കാനും നമ്മുടെ നിലവിലുള്ള വാക്സിനുകളെ പ്രതിരോധിക്കുന്ന തികച്ചും നവീനമായ ഒരു വകഭേദത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്' - പെൻ സ്റ്റേറ്റിലെ വെറ്റിനറി, ബയോമെഡികൽ സയൻസസ് ക്ലിനികൽ പ്രൊഫസർ സുരേഷ് കുച്ചിപ്പുടി പറഞ്ഞു. മാനിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നത് സാധ്യമാണോയെന്ന് പഠനം വെളിപ്പെടുത്തുമെന്ന് ഗവേഷകർ പറഞ്ഞു.
2021 ഡിസംബർ 12 നും 2022 ജനുവരി 31 നും ഇടയിൽ ശേഖരിച്ച 131 വ്യക്തിഗത മാനുകളിൽ നിന്നുള്ള രക്തസാംപിളുകൾ ഗവേഷകർ വിശകലനം ചെയ്തു, അതിൽ 19 എണ്ണം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. സാംപിൾ എടുത്ത 68 മാനുകളിൽ ഏഴെണ്ണത്തിൽ നിന്ന് മൂക്കിലെ സ്രവങ്ങളിൽ കോവിഡ് വൈറസിന്റെ ന്യൂക്ലിക് ആസിഡും അവർ കണ്ടെത്തി.

Keywords: News, World, Top-Headlines, America, Washington, COVID-19, Health, Report, Animals, Education, Virus, Deer, Scientist, Omicron detected in deers; US scientists term it 'another potential threat'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.