SWISS-TOWER 24/07/2023

Earthquake | ഒമാനിലെ സൂറില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

 


ADVERTISEMENT

മസ്ഖത്: (KVARTHA) ഒമാനിലെ സൂറില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച (21.10.2021) പ്രാദേശികസമയം രാവിലെ പത്ത് മണിയോടെയാണ് ഭൂചലനമുണ്ടായത്. സുല്‍ത്വാന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (EMC) ആണ് ഭൂചലനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പ്രദേശവാസികള്‍ക്കും ഭൂചലനം അനുഭവപ്പെട്ടു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍, ജഅലാന്‍ ബാനി ബൂഅലി, സുവൈ, റാസല്‍ ഹദ്ദ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സൂര്‍ വിലായത്തിന് 57 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്.
Aster mims 04/11/2022

Earthquake | ഒമാനിലെ സൂറില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Keywords:  Oman records earthquake; residents in Sur feel tremors, Oman, News, Oman Records Earthquake, Sur, Muscat, EMC, South Al Sharqiyah, Earthquake Monitoring Centre, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia