Accidental Death | ദുബൈയില്‍ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പികപ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണൂര്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Aug 6, 2023, 16:10 IST
ADVERTISEMENT
മസ്ഖത്: (www.kvartha.com) ദുബൈയില്‍ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പികപ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20 ) ആണ് മരിച്ചത്. ഈജിപ്തില്‍ എംബിബിഎസിനു പഠിക്കുന്ന റാഹിദ് ഒരാഴ്ച മുമ്പ് കസബില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്ത് വന്നതായിരുന്നു.
പിതാവിന്റെ സഹോദരി പുത്രനോടൊപ്പം ഹെവി പികപ് വാഹനത്തില്‍ ദുബൈയില്‍ പോയി മടങ്ങി വരുന്നതിനിടെ ഞായറാഴ്ച പുലര്‍ചെ പന്ത്രണ്ടര മണിയോടെയാണ് അപകടം. കസബില്‍ നിന്നും ഏതാണ്ട് പത്തു കിലോമീറ്റര്‍ അകലെ ഹറഫില്‍ വച്ചാണ് അപകടം നടന്നത്.
ഇവര്‍ സഞ്ചരിച്ച പികപ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പിതാവ് മുഹമ്മദ് റഫീഖ് ഇപ്പോള്‍ ഖസബിലാണ് ഉള്ളത്.
മാതാവ് തസ്ലീമ മുഹമ്മദ് റഫീഖും മൂന്ന് സഹോദരിമാരും നാട്ടിലാണ്. മൃതദേഹം കസബ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Oman: Malayali medical student died in Road accident, Oman, News, Malayali Medical Student Died, Road Accident in Kasab Oman, Dead Body, Mortuary, Vehicle, Pickup, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.