ഗിറ്റാര്‍ വായിക്കുന്ന യുവാവിനൊപ്പം തെരുവില്‍ നൃത്തം ചെയ്ത് വയോധികൻ: വൈറലായി വിഡിയോ

 


ആംസ്റ്റർഡാം: (www.kvartha.com 22.05.2021) പ്രായം മറന്ന് ആവേശത്തോടെ നൃത്തം ചെയ്യുന്ന ഒരു വയോധികന്‍റെ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മനോഹരമായി ചുവടുകള്‍ വച്ച് സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ മുത്തശ്ശന്‍. 

ഗിറ്റാര്‍ വായിക്കുന്ന യുവാവിനൊപ്പം തെരുവില്‍ നൃത്തം ചെയ്ത് വയോധികൻ: വൈറലായി വിഡിയോ

ഗിറ്റാര്‍ വായിക്കുന്ന യുവാവിനൊപ്പം തെരുവില്‍ ആണ് വയോധികന്‍ നൃത്തം ചെയ്യുന്നത്. വളരെ സന്തോഷത്തോടെ സ്വയം മറന്ന് നൃത്തം ചെയ്യുകയാണ് അദ്ദേഹം. നെതർലൻഡ്‌സില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്.

വിഡിയോ ഇതുവരെ മൂന്ന് ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. ചെറുപ്പക്കാരെ വെല്ലുന്ന നൃത്തച്ചുവടുകള്‍ എന്നാണ് വിഡിയോ കണ്ട ആളുകളുടെ പ്രതികരണം.


Keywords:  News, Dance, World, Social Media, Viral, Twitter, Old man, Street performer, Old man dances with street performer as he plays guitar in viral video. Internet loves it.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia