Expeditions Suspended | ടൈറ്റന് അപകടത്തിന് പിന്നാലെ ടൈറ്റാനിക് കാണാനുള്ള എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെച്ചതായി ഓഷ്യന്‍ ഗേറ്റ്
Jul 7, 2023, 17:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com) എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെച്ചതായി ഓഷ്യന്‍ ഗേറ്റ് ഔദ്യോഗിക സൈറ്റില്‍ അറിയിച്ചു. ടൈറ്റന് അപകടത്തിന് പിന്നാലെയാണ് നടപടി. ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള എല്ലാ സാഹസികയാത്രകളും റദ്ദാക്കിയതായി കംപനി അറിയിച്ചു.
ടൈറ്റാനിക് കാണുന്നതിനായി 2024ല്‍ ജൂണ്‍ മാസത്തില്‍ കംപനി രണ്ട് യാത്രകള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ടൈറ്റാനിക് കാണാനായുള്ള സാഹസിക വിനോദയാത്രകള്‍ അവസാനിപ്പിക്കുന്നതായാണ് ഓഷ്യന്‍ഗേറ്റ് വ്യക്തമാക്കുന്നു. അതേസമയം, ഇത് സംബന്ധിച്ച് മറ്റു വിവരങ്ങള്‍ ഒന്നുംതന്നെ കംപനി വ്യക്തമാക്കിയിട്ടില്ല.
ടൈറ്റന് അപകടത്തെ തുടര്‍ന്നുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് പര്യാവേഷണങ്ങള്‍ അവസാനിപ്പിക്കുന്നതായുള്ള ഓഷ്യന്‍ ഗേറ്റിന്റെ പ്രഖ്യാപനം. അപകടത്തില്‍ ഓഷ്യന്‍ ഗേറ്റ് സിഇഒയും മരിച്ചിരുന്നു. ടൈറ്റന്റെ അവശിഷ്ടങ്ങളും മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങളും കരയ്ക്കെത്തിച്ചിരുന്നു.
ടൈറ്റന് അപകടത്തില്‍, ബ്രിടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ശഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന് സുലൈമാന്‍, ഈ കടല്‍യാത്ര നടത്തുന്ന ഓഷ്യന്‍ ഗേറ്റ് കംപനിയുടെ സി ഇ ഒ സ്റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന് പോല്‍ ഹെന്റി എന്നിവരായിരുന്നു മരിച്ചവര്‍.
Keywords: News, World, World-News, Suspends, Expeditions, OceanGate, Titanic, Submersible Implosion, Titan, OceanGate suspends all expeditions after Titanic submersible implosion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

