വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വളര്‍ത്തുനായ മരണത്തിന് കീഴടങ്ങി; ബോയുടെ ഓര്‍മകള്‍ പങ്കുവെച്ച് ഒബാമ
May 9, 2021, 11:43 IST
വാഷിങ്ടണ്‍: (www.kvartha.com 09.05.2021) അമേരികന്‍ പ്രസിഡന്റായതിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ബറാക് ഒബാമയുടെ വളര്‍ത്തുനായ ബോ അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് ഒബാമയും ഭാര്യ മിഷേല്‍ ഒബാമ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ബോ എന്ന പോര്‍ചുഗീസ് വാടെര്‍ ഡോഗിനെ മുന്‍ സെനറ്റര്‍ എഡ്വേര്‍ഡ് എം കെന്നഡിയാണ് ഒബാമക്ക് സമ്മാനിച്ചത്. 2013ല്‍ സണ്ണി എന്ന മറ്റൊരു വളര്‍ത്തുനായെ കൂടി ബോയ്‌ക്കൊപ്പം കൂട്ടി. വൈറ്റ് ഹൗസിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബോയും സണ്ണിയും. ഒബാമക്കൊപ്പം ബോ കളിക്കുന്നതിന്റെയും പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫിസായ ഓവല്‍ ഓഫീസിന്റെ മേശപ്പുറത്ത് കിടക്കുന്നതിന്റെയും ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
വളര്‍ത്തുനായുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തിയ ഒബാമ, യഥാര്‍ഥ സുഹൃത്തും വിശ്വസ്തനായ കൂട്ടുകാരനും ആയിരുന്നു ബോ എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'വൈറ്റ് ഹൈസിലെത്തിയ അവന്‍ എല്ലാ കുഴപ്പങ്ങളും സഹിച്ചു. കുരക്കുമെങ്കിലും കടിക്കില്ലായിരുന്നു. വേനല്‍ക്കാലത്ത് കുളത്തിലിറങ്ങാന്‍ ഇഷ്ടപ്പെട്ടു. കുട്ടികളുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഡിനെര്‍ ടേബിളിന് ചുറ്റും ഭക്ഷണ അവശിഷ്ടത്തിനായി കറങ്ങി നടന്നു. നല്ല രോമമാണ് അവന് ഉണ്ടായിരുന്നത്.' -ബോയുടെ ഓര്‍മകള്‍ ഒബാമ പങ്കുവെച്ചു.
'എനിക്കും ബറാകിനും ഒരു ഇടവേള ആവശ്യമുള്ളപ്പോള്‍ അവന്‍ അവിടെയുണ്ടായിരുന്നു. ഓഫീസുകളില്‍ ഒരു ഉടമസ്ഥനെ പോലെ ചുറ്റിനടന്നു. ഒരു പന്ത് കടിച്ചുപിടിച്ചായിരുന്നു നടത്തം. ഞങ്ങള്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ പറക്കുമ്പോള്‍, പതിനായിരക്കണക്കിന് ആളുകള്‍ ഈസ്റ്റര്‍ എഗ് റോളിനായി സൗത് പുല്‍ത്തകിടിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍, മാര്‍പാപ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അവന്‍ അവിടെ ഉണ്ടായിരുന്നു.'-ബോയുടെ ഓര്‍മകള്‍ മിഷേല്‍ ഒബാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.