പരീക്ഷണങ്ങള്‍ തുടരും: ഒബാമ

 


പരീക്ഷണങ്ങള്‍ തുടരും: ഒബാമ
ന്യൂയോര്‍ക്: സാമ്പത്തിക മേഖലയിലടക്കം അമേരിക്ക നേരിടുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ ധീരമായ പരീക്ഷണങ്ങള്‍ തുടരുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ. ഇന്ധനത്തിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും ഒബാമ വ്യക്തമാക്കി. നോര്‍ത്ത് കരോളിലെ ഷാര്‍ലറ്റില്‍ സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതിനു മുന്നോടിയായുള്ള പ്രസ്താവനയിലാണ് ഒബാമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

20016 ഓടെ നിര്‍മ്മാണ മേഖലയില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അടുത്ത രണ്ടു വര്‍ഷം കൊണ്ട് കയറ്റുമതി ഇരട്ടിയാക്കും. 2020 ഓടെ എണ്ണ ഇറക്കുമതി പകുതിയായി കുറയ്ക്കും.
രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പതിറ്റാണ്ടുകളായി പിന്തുടരുന്ന നയങ്ങളുടെ ഭാഗമാണ്. ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടി വേണ്ടിവരും.അമേരിക്കയുടെ ശക്തമായ ഭാവിയാണ് തന്റെ ലക്ഷ്യം. തനിക്കും അമേരിക്കയ്ക്കും പ്രശ്‌നങ്ങള്‍ പരിഹരിച്ച് വെല്ലുവിളികള്‍ നേരിട്ട് മുന്നോട്ട് പോകാനാവുമെന്നും ഒബാമ പറഞ്ഞു.

SUMMARY: US President Barack Obama has delivered his acceptance speech after being formally nominated as the Democratic candidate for president, at the party convention.

key words: US President, Barack Obama, Democratic candidate,  president, party convention, Mr Obama, Republican, rival , Mitt Romney , Michelle, Malia and Sasha, delegates,  nomination for President , United States.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia