യു.എസിന്റെ ഉന്നതപദവിയില്‍ അന്ധനായ ഇന്ത്യന്‍ വം­ശജന്‍

 


യു.എസിന്റെ ഉന്നതപദവിയില്‍ അന്ധനായ ഇന്ത്യന്‍ വം­ശജന്‍ വാ­ഷിംഗ്ടണ്‍: യു.എസിന്റെ ഉന്നതപദവിയില്‍ അന്ധനായ ഇന്ത്യന്‍ വം­ശജന്‍. ശാരീരിക വൈകല്യമുള്ളവരെ സഹായിക്കാനുള്ള ഉന്നത ബോര്‍ഡിലെ അംഗമായാണ് ഇന്ത്യന്‍ വംശജനായ സച്ചിന്‍ ദേവ് പവിത്രനെ യു.എസ്.പ്രസിഡന്റ് ബാറക് ഒബാമ നിയമി­ച്ചത്.

യു.എസിലെ യൂട്ടാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വൈകല്യമുള്ളവര്‍ക്ക് സാങ്കേതിക സഹായം നല്‍കാനുള്ള പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രോഗ്രം ഡയറക്ടറാണ് സച്ചിന്‍ ദേവ് പവി­ത്രന്‍. നിരവധി പദ്ധതികളുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

യൂട്ടാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ് ബിരുദമെടുത്ത ഇദ്ദേഹത്തിന് 2007­ല്‍ യു.എസിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡിന്റെ കെന്നെത്ത് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.

Keywords: Obama, Blind, Scolarship, Universtiy, State, Program, Sachindev Pavithran, Indian, Project, Director, National Federation of the blinds, World, Malayalam news, Obama appoints blind Indian-American to key post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia