ഭര്‍ത്താവ് മരിച്ച് മൂന്നുവര്‍ഷത്തിനുശേഷം യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 27.07.2017) മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയായ സിനിമയായിരുന്നു ബ്ലസിയുടെ കളിമണ്ണ്. ബിജുമേനോനും ശ്വേതാ മേനോനും വളരെ ഭംഗിയായി അഭിനയിച്ച ചിത്രത്തിന് റിലീസിന് മുമ്പെ ഏറെ വിമര്‍ശനം നേരിടേണ്ടി വന്നെങ്കിലും പിന്നീട് നല്ല പ്രതികരണമായിരുന്നു ഉണ്ടായത്. പ്രസവം ലൈവായി ചിത്രീകരിക്കുന്നു എന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ അതെല്ലാം കെട്ടടങ്ങി.

ഭര്‍ത്താവിന്റെ മരണം ഉറപ്പായപ്പോള്‍ അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിക്കാന്‍ ആഗ്രഹിക്കുകയും, ബീജം ശേഖരിച്ച് കുഞ്ഞിനെ പ്രസവിക്കുന്നതുമായിരുന്നു ചിത്രത്തിലെ പ്രമേയം. മലയാളത്തില്‍ സിനിമയായ കഥ അമേരിക്കയില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്.

ഭര്‍ത്താവ് മരിച്ച് മൂന്നുവര്‍ഷത്തിനുശേഷം യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

പെയ് ഷിയാ ചെന്‍ എന്ന 29കാരിയാണ് ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിക്കാനുള്ള ആഗ്രഹത്തോടെ അതിനുവേണ്ടി ശ്രമിച്ചത്. ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കാനാകുമോ എന്ന ചിന്ത അവരെ അലട്ടിക്കൊണ്ടിരുന്നു. യുവതി ഇക്കാര്യം ഡോക്ടര്‍മാരെ അറിയിക്കുകയും ചെയ്തു. യുവതിയുടെ ആഗ്രഹം മനസിലാക്കിയ ഡോക്ടര്‍മാര്‍ വെര്‍ജിയന്‍ ലിയു എന്ന ഭര്‍ത്താവിന്റെ ബീജങ്ങള്‍ ശേഖരിച്ചു വെച്ചു. ന്യൂയോര്‍ക്കില്‍ പോലീസായിരുന്ന ലിയു പട്രോളിങ്ങിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണ ശേഷം പലതവണ കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പിന്മാറാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍ താന്‍ ഭര്‍ത്താവിന്റെ ബീജത്തില്‍ നിന്നും കുഞ്ഞിന് ജന്മം നല്‍കാന്‍ ശ്രമിക്കുന്നു എന്ന വിവരം യുവതി ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. അവസാനം ആഞ്ചലീന എന്ന കൊച്ചു മകളെ കാണാനെത്തിയപ്പോള്‍ മാത്രമാണ് ഇവര്‍ ഇത് തങ്ങളുടെ പേരക്കുട്ടി തന്നെയാണെന്ന് അറിഞ്ഞത്. മകള്‍ക്ക് ഒരു മാസം തികയുമ്പോള്‍ കുഞ്ഞുമായി ഭര്‍ത്താവിന്റെ കുഴിമാടത്തില്‍ ചെന്ന് ലിയൂ ഇതാ നിന്റെ മകള്‍ എന്ന് പറയാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ചെന്‍.

Also Read:
മാതാപിതാക്കള്‍ക്ക് മര്‍ദനം; മകനെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NYPD Officer Was Killed In 2014,Wife Just Gave Birth To Their Daughter, New York, News, hospital, Doctor, Parents, Police, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia