വിവാഹദിവസം വെള്ളത്തില്‍ മുങ്ങിത്താഴുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച നവവധുവിന് അഭിനന്ദന പ്രവാഹം; ഇവളാണ് സുന്ദരിയായ മണവാട്ടി

 


ബീജിംഗ്: (www.kvartha.com 23.09.2015) വിവാഹദിവസം ഭര്‍ത്താവുമൊന്നിച്ച് ഫോട്ടോ എടുക്കുന്നതിനിടെ മരണവെപ്രാളം കാണിച്ച യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച നവവധുവിന് അഭിനന്ദന പ്രവാഹം.

ഗുവോ യുവാന്യുവാന്‍ എന്ന ഈ ചൈനീസ് സുന്ദരി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. നഴ്‌സ് കൂടിയായ സുന്ദരിയുടെ മനസിന്റെ സൗന്ദര്യമാണ് ഇപ്പോള്‍ വാഴ്ത്തപ്പെടുന്നത്. ദാലിയാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലാണ് ഗുവോ ജോലി ചെയ്യുന്നത്.
വിവാഹദിവസം കടല്‍ത്തീരത്തു നിന്നും  നവവരന്റെ കയ്യും പിടിച്ച് ഫോട്ടോയ്ക്കു പോസു ചെയ്യുകയായിരുന്നു ഗുവോ . ഫോട്ടോഗ്രാഫറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫോട്ടോയ്ക്ക്  പോസു ചെയ്തുകൊണ്ടിരിക്കെയാണ് മരണവെപ്രാളത്തിലുള്ള ഒരു നിലവിളി കേട്ടത്. നോക്കിയപ്പോള്‍ ഒരു യുവാവ് മരണത്തോടു മല്ലിട്ടു വെള്ളത്തില്‍ മുങ്ങിത്താഴുന്ന കാഴ്ചയായിരുന്നു കാണാനിടയായത്.

പിന്നൊന്നും നോക്കിയില്ല വിവാഹവസ്ത്രമാണെന്നോ ഫോട്ടോ സെഷന്‍ ആണെന്നോ ഒന്നും ഓര്‍ക്കാതെ ഗുവോ വെള്ളത്തിലേക്ക് എടുത്തുചാടി, യുവാവിനെ കടല്‍ത്തീരത്ത്  എത്തിക്കുകയും അടിയന്തിര ചികിത്സ നല്‍കുകയും ചെയ്തു.  വെള്ളത്തില്‍ നീന്തുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. യുവതി തീരത്തേക്കു വലിച്ചു കയറ്റുമ്പോഴേക്കും അയാളുടെ പള്‍സ് നിലച്ചിരുന്നു. തുടര്‍ന്നു സിപിആര്‍ വഴിയും കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയും യുവാവിനെ  ജീവിതത്തിലേക്ക്  തിരിച്ചുകൊണ്ടുവരാന്‍ ഗുവോ ഏറെ പരിശ്രമിച്ചു.

ഇരുപതു മിനുട്ടോളമാണ് ഗുവോ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഗുവോയ്ക്കായില്ല. അതേസമയം വിവാഹദിവസമാണെന്നൊന്നും നോക്കാതെ സഹായഹസ്തം നീട്ടിയ ഗുവോയുടെ മനസിന് ഇപ്പോള്‍ നാനാഭാഗത്തു നിന്നും അഭിനന്ദനപ്രവാഹമാണ്. ഏറ്റവും സുന്ദരിയായ മണവാട്ടി എന്നാണ് സോഷ്യല്‍മീഡിയ ഗുവോയെ വിശേഷിപ്പിക്കുന്നത്.

വിവാഹദിവസം വെള്ളത്തില്‍ മുങ്ങിത്താഴുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച നവവധുവിന് അഭിനന്ദന പ്രവാഹം; ഇവളാണ് സുന്ദരിയായ മണവാട്ടി


വിവാഹദിവസം വെള്ളത്തില്‍ മുങ്ങിത്താഴുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച നവവധുവിന് അഭിനന്ദന പ്രവാഹം; ഇവളാണ് സുന്ദരിയായ മണവാട്ടി


Also Read:
കറന്റ് ആപ്പീസില്‍ കറന്റില്ല; ബില്ലടയ്ക്കാനെത്തിയ ജനം ഓഫീസിന് പുറത്തിരുന്നു

Keywords:  Nurse who rushed to save dying man during her wedding shoot dubbed the "most beautiful bride", Beijing, Social Network, Hospital, Woman., World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia