Nurse in UK | ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കുക: യുകെയില്‍ നഴ്സ്; അതിവേഗ റിക്രൂടുമെന്റുമായി നോര്‍ക റൂട്‌സ്

 


തിരുവനന്തപുരം: (www.kvartha.com) രാജ്യത്ത് നിന്നുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ക്ക് വഴിയൊരുക്കി യുകെയിലേക്ക് നോര്‍ക റൂട്സ് അതിവേഗ റിക്രൂട്‌മെന്റ് നടത്തുന്നു. യുകെ എന്‍എച്എസ് ട്രസ്റ്റുമായി ചേര്‍ന്ന് നടത്തുന്ന റിക്രൂട്‌മെന്റിന്റെ ഭാഗമായി ആഴ്ചയില്‍ 20 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്.
         
Nurse in UK | ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കുക: യുകെയില്‍ നഴ്സ്; അതിവേഗ റിക്രൂടുമെന്റുമായി നോര്‍ക റൂട്‌സ്

ബി എസ് സി അഥവാ ജിഎന്‍എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. മൂന്ന് വര്‍ഷത്തിനകമുള്ള പ്രവൃത്തി പരിചയമാണ് പരിഗണിക്കുന്നത്.
ഒഇടി/ ഐഇഎല്‍ടിഎസ് എന്നിവയിലേതെങ്കിലും ഒന്നില്‍ നിശ്ചിത സ്‌കോര്‍ ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്‌കോര്‍: ഐഇഎല്‍ടിഎസ്.-ലിസണിംഗ്, റീഡിംഗ്, സ്പീകിംഗ് -7 വീതം, റൈറ്റിംഗ്-6.5, ഒഇടിയില്‍ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിംഗില്‍ സി പ്ലസും.

അഭിമുഖത്തില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ യുകെയില്‍ എത്തിയ ശേഷം ഒഎസ്സിഇ (ഒബ്ജക്ടീവ് സ്ട്രക്ചറല്‍ ക്ലിനികല്‍ എക്സാമിനേഷന്‍) വിജയിക്കേണ്ടതാണ്. ഒ എസ് സി ഇ വിജയിക്കുന്നതു വരെ 24882 യൂറോ വാര്‍ഷിക ശമ്പളം ലഭിക്കും. അതിനു ശേഷം 25655 മുതല്‍ 31534 യുറോ വരെയാണ് ശമ്പളം. ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ് റിസള്‍ട്, ഫോടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്സിംഗ്), സര്‍ടിഫികറ്റ്, എക്സ്പീരിയന്‍സ് സര്‍ടിഫികറ്റ്, മോടിവേഷന്‍ (കവറിങ്) ലെറ്റര്‍, ട്രാന്‍സ്‌ക്രിപ്ട്, പാസ്പോര്ട് കോപി എന്നിവ സഹിതം www(dot)norkaroots(dot)org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പിക്കാവുന്നതാണെന്ന് സി ഇ ഒ അറിയിച്ചു. ഇ-മെയില്‍: uknhs(dot)norka(at)kerala(dot)gov(dot)in. സംശയനിവാരണത്തിന് നോര്‍ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്‍ഡ്യയില്‍ നിന്നും +91 8802 012345 (മിസ്ഡ് കോള്‍ സര്‍വീസ്) വിദേശത്ത് നിന്നും ബന്ധപ്പെടാവുന്നതാണ്.

Keywords: #Short-News, Short-News, Latest-News, Kerala, World, Top-Headlines, Job, Nurse, Nurses, England, Country, Health, Workers, Nurse in UK, Recruitment, Nurse in UK: Noorka Roots with fast track recruitment.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia