ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധം ചെയ്യാനും മടിക്കില്ല: ട്രംപ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


വാഷിംഗ്ടൺ: (www.kvartha.com 02.08.2017)  ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധം ചെയ്യാനും മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധം അനിവാര്യമാണെങ്കില്‍ അതിനും തയ്യാറാണെന്ന് ട്രംപ് പറഞ്ഞതായി റിപ്പബ്‌ളിക്കന്‍ സെനറ്റര്‍ ലിന്‍ഡി ഗ്രഹാം വ്യക്തമാക്കി. ദീര്‍ഘദൂര ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ ഉത്തരകൊറിയയെ അനുവദിക്കുന്നതിനെക്കാളും നല്ലത് യുദ്ധത്തിലൂടെ അവരെ തകര്‍ക്കുന്നതാണെന്ന് ട്രംപ് പറഞ്ഞതായി ഗ്രഹാം അറിയിച്ചു.

 ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധം ചെയ്യാനും മടിക്കില്ല: ട്രംപ്

കഴിഞ്ഞ വാരം പുതുതായി മറ്റൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു കൊണ്ട് അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷി തങ്ങള്‍ക്കുണ്ടെന്ന് ഉത്തരകൊറിയ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. 20 വര്‍ഷമായി അമേരിക്കയോട് വളരെ നിസഹകരണ മനോഭാവമാണ് ഉത്തരകൊറിയ വച്ച് പുലര്‍ത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, America, Washington, Korea, Donald-Trump, North Koresa, Non Co-operating, Missile Experiments, Balistic Missile, Set To War,  Nuclear power: US warned North Korea .
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia