Instagram | ഇൻസ്റ്റാഗ്രാമിൽ മറ്റൊരു ആകർഷകമായ ഫീച്ചർ കൂടി; ഇനി ഇതുപോലുള്ള ചെറിയ വീഡിയോകളും പോസ്റ്റ് ചെയ്യാം!
Dec 15, 2023, 14:00 IST
കാലിഫോർണിയ: (KVARTHA) മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകളും ഫീച്ചറുകളും അവതരിപ്പിക്കുന്നത് തുടരുന്നു. ഏറ്റവും പുതിയതായി നോട്ട്സ് ഫീച്ചറിൽ പുതിയ അപ്‌ഡേറ്റ് വന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് ഇനി നോട്സിലേക്ക് വീഡിയോ ചേർക്കാൻ കഴിയും. വാട്സ്ആപ് സ്റ്റാറ്റസുകൾക്ക് സമാനമായി ഇൻസ്റ്റാഗ്രാം ഒരു വർഷം മുമ്പാണ് നോട്സ് അവതരിപ്പിച്ചത്. നേരത്തെ, ഉപയോക്താക്കൾക്ക് ടെക്‌സ്‌റ്റോ ഇമോജികളോ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ ഹ്രസ്വ വീഡിയോ ക്ലിപ്പുകളും പോസ്റ്റ് ചെയ്യാൻ കഴിയും
ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും പുതിയ വീഡിയോ നോട്ട്സ് ഫീച്ചർ വൈകാതെ ലഭ്യമാകും. എന്നിരുന്നാലും, രണ്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മാത്രമേ പോസ്റ്റ് ചെയ്യാനാവൂ. ഉപയോക്താക്കൾക്ക് ഫോളോവേഴ്‌സുമായായോ അടുത്ത സുഹൃത്തുക്കളുമായോ പങ്കിടാനാകും. പുതിയ ഫീച്ചർ നിലവിൽ ഫ്രണ്ട് ക്യാമറയിൽ നിന്ന് എടുത്ത വീഡിയോയെയാണ് പിന്തുണയ്ക്കുന്നത്.
ഒരാൾക്ക് അവരുടെ ഗാലറിയിൽ നിലവിലുള്ള വീഡിയോകൾ ഉപയോഗിക്കാൻ കഴിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. തത്സമയം ഒരു വീഡിയോ റെക്കോർഡ് ചെയ്‌ത് അപ്‌ലോഡ് ചെയ്യുക എന്നതാണ് മുന്നിലുള്ള ഏക പോംവഴി. വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ്, നിങ്ങൾക്ക് വാചകമോ സംഗീതമോ ചേർക്കാം. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമാണെങ്കിലും, വീഡിയോ നോട്സ് 24 മണിക്കൂറും ദൃശ്യമാകും.
Keywords: News, News Malayalam, National Malayalam, Instagram, Social Media, Stickers,Video, Uplode, Now you can post videos with text captions on Instagram Notes

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.