ഇനിമുതല്‍ ആണ്‍കുട്ടികള്‍ക്കും പാവാടയിട്ട് സ്‌കൂളില്‍ വരാം

 


ലണ്ടന്‍: (www.kvartha.com 13.06.2016) ഇനിമുതല്‍ ആണ്‍കുട്ടികള്‍ക്കും പാവാടയിട്ട് സ്‌കൂളില്‍ വരാം. സ്‌കൂള്‍ യൂണിഫോമില്‍ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആണ്‍കുട്ടികള്‍ക്കും പാവാട ധരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്.

ഭിന്നലിംഗക്കാരായ കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിന്റെ ഭാഗമായി ലണ്ടനിലാണ് പുതിയ യൂണിഫോം നയം നടപ്പിലാക്കാനൊരുങ്ങുന്നത്. ബിര്‍മിന്‍ഹാമിലെ അലന്‍സ് ക്രോഫ്റ്റ് സ്‌കൂളിലാണ് യൂണിഫോമിലെ ലിംഗസമത്വം എന്ന പരിപാടി ആദ്യമായി നടപ്പിലാക്കാന്‍ പോകുന്നത്. ഇതിനെ പിന്തുടര്‍ന്ന് ലണ്ടനിലെ എണ്‍പതോളം സ്‌കൂളുകളും യൂണിഫോം നിയമങ്ങള്‍ അഴിച്ചുപണിതു തുടങ്ങിയിട്ടുണ്ട്.

കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള തരത്തില്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് പുതിയ നിയമം പറയുന്നു. ഭിന്നലിംഗക്കാരായ കുട്ടികള്‍ക്ക് യൂണിഫോം നിയമങ്ങളില്‍ മാറ്റംവരുത്താതെ തന്നെ ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാം എന്നതാണ് നിയമത്തിന്റെ പ്രത്യേകത.

അതേസമയം നിലവിലെ പോളിസി സ്വവര്‍ഗാനുരാഗികളുടെയും ഉഭയലിംഗക്കാരുടെയും ഭിന്നലിംഗക്കാരുടെയും ഇടയില്‍ ചില വിവേചനങ്ങള്‍ ഉണ്ടാക്കുമെന്നാണ് ലണ്ടനിലെ ഡൈവേസിറ്റി പ്രചാരണ പ്രവര്‍ത്തകരുടെ ആശങ്ക.

ആണ്‍കുട്ടികള്‍ക്ക് കറുപ്പോ ചാരനിറമോ ഉള്ള പാവാടയും പെണ്‍കുട്ടികള്‍ക്ക് കറുപ്പോ ചാരനിറമോ ഉള്ള പാന്റും ധരിക്കാമെന്നാണ് നിയമം. കുട്ടികള്‍ക്ക് തങ്ങളുടെ ജെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട് എന്നും നിയമത്തില്‍ പറയുന്നു.

ഇനിമുതല്‍ ആണ്‍കുട്ടികള്‍ക്കും പാവാടയിട്ട് സ്‌കൂളില്‍ വരാം

Also Read:
കാഞ്ഞങ്ങാട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിനുനേരെ ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Keywords:  Now boys can wear skirts to class as schools introduce 'gender neutral' uniforms in a new drive to be sensitive to 'trans' children, London, Girl, Primary schools, Charity Educate and Celebrate, Received , Department , Diversity training, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia