സിറിയന്‍ പ്രസിഡന്റിനെ കൊലപ്പെടുത്തുന്നവര്‍ക്ക്‌ 4,50,000 ഡോളര്‍ ഇനാം

 


ADVERTISEMENT

സിറിയന്‍ പ്രസിഡന്റിനെ കൊലപ്പെടുത്തുന്നവര്‍ക്ക്‌ 4,50,000 ഡോളര്‍ ഇനാം
റിയാദ്: സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെ കൊലപ്പെടുത്തുന്നവര്‍ക്ക് 4,50,000 ഡോളര്‍ ഇനാം നല്‍കുമെന്ന്‌ സൗദിയിലെ മത പണ്ഡിതന്‍ അലി അല്‍ റാബീ. സ്ത്രീകളേയും കുട്ടികളേയുമടക്കം നൂറുകണക്കിനാളുകളെ കൊന്നൊടുക്കുന്ന ബശാറും സൈന്യവും ലോകത്തെ ഭയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണെന്ന്‌ അലി അല്‍ റാബീ ട്വിറ്ററില്‍ കുറിച്ചിട്ടു.

 ശനിയാഴ്ച ചാനലുകള്‍ പുറത്തുവിട്ട സിറിയന്‍ ഭരണകൂടം നടത്തിയ ഹൗള കൂട്ടക്കൊലയുടെ ദൃശ്യങ്ങളാണ്‌ ഇദ്ദേഹത്തെ പ്രകോപിതനാക്കിയത്. ഹൗളയില്‍ നടന്ന ആക്രമണത്തില്‍ 10 വയസില്‍ താഴെയുള്ള 32 കുട്ടികള്‍ അടക്കം 100ലേറെ പേരാണ്‌ കൊല്ലപ്പെട്ടത്.

Keywords:  Riyad, Syria’s President, kill, 




Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia