എയര്‍പോര്‍ട്ടില്‍ ബാഗേജ് ബെല്‍റ്റില്‍ ഉറങ്ങിയ മദ്യപന്‍ എക്സ്റേ മെഷീനില്‍ എത്തി
Aug 10, 2012, 18:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റോം: വിമാനത്താവളത്തിലെ ബാഗേജ് ബെല്‍റ്റില്‍ കിടന്നുറങ്ങിയ മദ്യപന്‍ എക്സ്റേ മെഷീനിലെത്തുകയും ഇയാളുടെ എക്സറേ ചിത്രം പുറത്തെത്തുകയും ചെയ്തു. റോമിലെ തിരക്കേറിയ ഫിയുമികിനോ എയര്‍ പോര്‍ട്ടിലെത്തിയ നോര്‍വീജിയന്‍ ടൂറിസ്റ്റുകാരനാണ് കഥാ നായകന്.
മദ്യലഹരിയില്‍ ബാഗേജ് ബെല്‍റ്റില്‍ കിടന്നുറങ്ങിയ ഇദ്ദേഹം 160 അടിയോളം ബെല്‍റ്റിലൂടെ വലിച്ച് നീക്കപ്പെടുകയും ലഗേജാണെന്ന ധാരണയാല്‍ ശക്തിയേറിയ എക്സ്റേ മെഷീനിലൂടെ സ്കാന്‍ ചെയ്യപ്പെടുകയുമായിരുന്നു. എക്സ്റേയില്‍ മനുഷ്യന്റെ രൂപം തെളിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ഞെട്ടി. എക്സ്റേ മെഷീനില്‍ എത്തിയിട്ടും ഉറക്കം വിട്ടുമാറാത്ത ഇയാളെ ഉദ്യോഗസ്ഥര്‍ ഏറെനേരം തട്ടി വിളിച്ചാണ് ഉണര്‍ത്തിയത്.
ഇറ്റലിയിലെ ഏറ്റവും തിരക്കുള്ള ഈ എയര്‍പോര്‍ട്ടിന്റെ ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് ഇയാള്‍ നേരത്തെതന്നെ എത്തിയതായിരുന്നു. ലഗേജുകള്‍ക്ക് പുറമെ ഒരു കാന്‍ ബിയറും ഇയാള്‍ കരുതിയിരുന്നു.
തനിക്ക് പോവേണ്ട ഓസ്ലോ വിമാനത്തെക്കുറിച്ചറിയാന് എയര്‍ലൈന്‍സ് ഡെസ്കില്‍ എത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് കൗണ്ടറിന് മുകളിലേക്ക് ചാടിക്കയറി ഒരു ബാഗേജ് ബെല്‍റ്റിന് മുകളില്‍ കിടന്നുറങ്ങുകയായിരുന്നു ഇയാള്‍.
ബെല്‍റ്റ് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ബോധം കെട്ടുറങ്ങുന്ന യാത്രക്കാരനും അതിനൊപ്പം നീങ്ങുകയും സെക്യുര്‍ ബാഗേജ് ഏരിയ ആയ ടെര്‍മിനല്‍ മൂന്നില്‍ കൂടി കടന്ന് പോവുകയും എക്സ്റേ മെഷീനിലെത്തുകയുമായിരുന്നു. 15 മിനുറ്റോളം ഇയാള്‍ ബെല്‍റ്റിലൂടെ സഞ്ചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് പോലീസ് വിശദമായ അന്വേഷണമാരംഭിച്ചു.
ചെക്ക് ഇന്‍ ഡെസ്കില്‍ ആരുമില്ലാതിരുന്നതാണ് ഈ പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് ഔദ്യോഗിക പ്രതികരണം. നേരത്തെ ദുബൈ വിമാനത്താവളത്തില്‍ ബഗേജ് വഴി കുട്ടിയെ കടത്താന്‍ ശ്രമിച്ച ഈജിപ്ഷ്യന്‍ ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. എക്സറെ സ്കാനിംഗ് നടത്തിയപ്പോഴായിരുന്നു ലഗേജില്‍ കുട്ടിയുള്ള വിവരം അധികൃതര്‍ അറിഞ്ഞത്.

Keywords: Airport, Rom, World, Flight, X-Ray, Mesion
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.