Wildfire | കാലിഫോര്‍ണിയയില്‍ അപകടകരമായ നിലയില്‍ കാട്ടുതീ വ്യാപിക്കുന്നു; 100 വീടുകള്‍ കത്തിനശിച്ചു, 2 പേര്‍ക്ക് പരുക്ക്; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു; സിസ്‌കിയോ കൗന്‍ഡിയിലെ നിരവധി കെട്ടിടങ്ങള്‍ അപകടത്തിലാണെന്ന് മുന്നറിയിപ്പ്
Sep 4, 2022, 08:23 IST
ADVERTISEMENT
കാലിഫോര്‍ണിയ: (www.kvartha.com) അമേരികയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ അപകടകരമായ നിലയില്‍ കാട്ടുതീ വ്യാപിക്കുകയാണെന്ന് അഗ്‌നിരക്ഷാ വിഭാഗം. 1000 ലധികം ഏകറില്‍ പടര്‍ന്ന കാട്ടുതീയില്‍ വ്യാപക നാശനഷ്ടമാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. 100 ഓളം വീടുകളും, മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചു. 1000 കണക്കിന് ആളുകളെ ഈ ഭാഗത്തുനിന്ന് ഒഴിപ്പിച്ചു.
പരുക്കേറ്റ രണ്ട് പേരെ മൗന്‍ഡ് ശാസ്തയിലേ മേഴ്സി മെഡികല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില തൃപ്തികരമാണ്. എന്നാല്‍ പൊള്ളലേറ്റ മറ്റൊരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാട്ടുതീ വ്യാപിക്കുകയാണെന്നും പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ അപകടത്തിലാണെന്നും സിസ്‌കിയോ കൗന്‍ഡിയിലെ അഗ്‌നിരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. പ്രദേശം പൂര്‍ണമായും അടച്ച് വളര്‍ത്തുമൃഗങ്ങള്‍ അടക്കമുള്ളവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
2,600 ആളുകള്‍ താമസിക്കുന്ന വീടിന് വടക്ക്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതലാണ് മില്‍ ഫയര്‍ ആരംഭിച്ചത്. വളരെ വേഗം തീജ്വാലകള്‍ ലിങ്കന്‍ ഹൈറ്റ്സ് പരിസരത്തേക്ക് പടര്‍ന്നു. വീടുകള്‍ കത്തിനശിക്കുകയും നിരവധി പേര്‍ ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്യുകയും ചെയ്തു.
കാറിക് അഡീഷന്‍ എന്നറിയപ്പെടുന്ന കിഴക്ക് ഭാഗത്തുള്ള വീഡിലെ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ജീവനക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാല്‍ ഫയര്‍ സിസ്‌കിയു യൂനിറ്റ് ചീഫ് പറഞ്ഞു.
സെപ്റ്റംബറില്‍ രാജ്യത്തെ താപനില റെകോര്‍ഡ് നിലയില്‍ എത്തുമെന്നും കാട്ടുതീ വ്യാപിക്കുമെന്നും കാലാവസ്ഥാ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടു പതിറ്റാണ്ടായി തുടരുന്ന വരള്‍ച അമേരികയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില വര്‍ധിക്കുന്നതിനും കാട്ടുതീ വ്യാപിക്കുന്നതിനും കാരണമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

