ക­മ്മ്യൂ­ണി­സ്റ്റ് കൊറിയയില്‍ നി­ന്ന് പുതി­യ വാര്‍ത്ത; പട്ടി പൂച്ചയെ പ്രസവി­ച്ചു!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ക­മ്മ്യൂ­ണി­സ്റ്റ് കൊറിയയില്‍ നി­ന്ന് പുതി­യ വാര്‍ത്ത; പട്ടി പൂച്ചയെ പ്രസവി­ച്ചു!
പ്യോംഗ്യാംഗ് : ക­മ്മ്യൂ­ണി­സ്റ്റ് കൊ­റി­യ­യി­ലെ ഇ­രു­മ്പ് മ­റ­യ്­ക്കു­ള്ളില്‍ നി­ന്ന് വാര്‍­ത്ത­കള്‍ പു­റ­ത്തു­വ­രുന്ന­ത് അ­പൂര്‍­വ്വ­മാണ്. രാ­ഷ്ട്ര­ത്ത­ല­വന്‍ മ­രി­ച്ചാല്‍ പോലും ലോ­കം വി­വ­ര­മ­റി­യുന്ന­ത് പുതി­യ ഭ­ര­ണ­സാര­ഥി അ­ധി­കാ­ര­മേ­റ്റാല്‍ മാ­ത്ര­മാണ്. എ­ന്നാല്‍ ക­ഴി­ഞ്ഞ ദിവ­സം ഇ­രു­മ്പു­മ­റ­യ്­ക്കു­നി­ന്ന് പു­റ­ത്തു­വ­ന്ന വാര്‍ത്ത ലോ­ക­ത്തി­ന് മു­മ്പില്‍ മ­റ്റൊ­രു വാര്‍­ത്ത­യാ­യി മാറി. ക­ലികാല വൈഭ­വം എ­ന്ന­ല്ലേ പ­റ­യേ­ണ്ടു. ഉ­ത്തര കൊ­റി­യ­യില്‍ പ­ട്ടി പൂച്ച­യെ പെ­റ്റു!

അറുപത്തിമൂന്നുകാരനായ ജിയോംഗ് പ്യോംഗ്-ബോംഗ് പറയുന്നത് ശരിയാണെങ്കില്‍ ഇയാളു­ടെ വ­ളര്‍­ത്തു­പ­ട്ടി­ക്കു­ണ്ടായ കുട്ടികളിലൊന്ന് വളരുമ്പോള്‍ 'മ്യാവൂ എന്നു ക­ര­യു­മ­ത്രെ'! ആ­റ് ദി­വ­സ­ങ്ങള്‍­ക്ക് മു­മ്പാണ് ശാസ്ത്രലോക­ത്തെ ഒ­ന്ന­ടങ്കം അമ്പരപ്പിക്കുന്ന അവകാശവാദവുമാ­യി ജി­യോംഗ് രംഗത്തെത്തിയ­ത്. തന്റെ വ­ളര്‍ത്തു നാ­യ മ­റ്റ് നാ­യ­ക്കു­ട്ടി­കള്‍­ക്കൊ­പ്പം പെ­റ്റ് പു­റ­ത്തി­ട്ട­തൊ­ന്നില്‍ പൂ­ച്ച­ക്കു­ട്ടി­യു­മു­ണ്ടെ­ന്നാ­ണ് ഇ­ദ്ദേ­ഹ­ത്തി­ന്റെ അവ­കാ­ശ വാ­ദം.

കു­ട­പ്പി­റ­പ്പു­കളാ­യ മറ്റ് നായ്ക്കുട്ടികള്‍ക്കൊപ്പം 'ഒട്ടിപ്പിടി'ച്ചി­രി­ക്കുന്ന കുഞ്ഞി­പ്പൂ­ച്ച­യുടെ ജി­യോം­ഗ് കൈ­മാറി­യ ചി­ത്ര­ങ്ങള്‍ ലോ­ക­മെ­ങ്ങു­മു­ള്ള മാ­ധ്യ­മ­ങ്ങള്‍ ഇ­തിന­കം പു­റ­ത്തു­വി­ട്ടു­ണ്ട്. തനിക്കുപോലും ഇ­ത് അവി­ശ്വ­സനീയ­മാ­ണെ­ന്നും 'തള്ളപ്പട്ടി­യും കു­ഞ്ഞി­പ്പൂ­ച്ച­യു­മ­ട­ക്ക­മുള്ള കുട്ടികളും വീട്ടില്‍ സ­സു­ഖ­മാ­ണെ­ന്നും ജിയോംഗ് പ്യോംഗ്-ബോംഗ് പ­റ­യുന്നു.

ഇത്ത­ര­മൊ­രു സംഭവം ഒരിക്കലും സംഭവിക്കില്ലെന്ന് ചൊന്നം നാഷണല്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് വെറ്ററിനറി സയന്‍സിലെ പ്രഫ. സണ്‍ ചാങ് ഹോ ഉ­റ­പ്പി­ച്ചു പ­റ­യു­ന്നു. നാ­യ­യു­ടെ­യും പൂച്ചയു­ടെ­യും ക്രോമസോ­മു­കള്‍ തമ്മില്‍ അജഗജാന്തരമുണ്ട്. ഇത് പൂച്ചക്കുട്ടിയെപ്പോലെ ഇരിക്കുന്ന നായ്ക്കു­ട്ടി­യാണ്. ഇതിനുമുമ്പും ഇത്തരം തലതി­രി­ഞ്ഞ വാ­ദ­ങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടു­ണ്ട്. മുമ്പ് ചൈ­ന­യില്‍ നി­ന്ന് മ­റ്റൊ­രു വാര്‍­ത്ത പ്ര­ച­രി­ച്ചി­രു­ന്നു. ഒരു പൂച്ച രണ്ടു നായ്ക്കുട്ടികള്‍ക്കു ജന്മം നല്‍കിയെന്നായിരു­ന്നു അന്ന­ത്തെ പ്ര­ച­രണം.

Keywords:  Korea, Dog, Birth, World, Cat 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia