കമ്മ്യൂണിസ്റ്റ് കൊറിയയില്‍ നിന്ന് പുതിയ വാര്‍ത്ത; പട്ടി പൂച്ചയെ പ്രസവിച്ചു!
Jul 21, 2012, 12:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പ്യോംഗ്യാംഗ് : കമ്മ്യൂണിസ്റ്റ് കൊറിയയിലെ ഇരുമ്പ് മറയ്ക്കുള്ളില്‍ നിന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത് അപൂര്‍വ്വമാണ്. രാഷ്ട്രത്തലവന് മരിച്ചാല്‍ പോലും ലോകം വിവരമറിയുന്നത് പുതിയ ഭരണസാരഥി അധികാരമേറ്റാല്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുമ്പുമറയ്ക്കുനിന്ന് പുറത്തുവന്ന വാര്‍ത്ത ലോകത്തിന് മുമ്പില്‍ മറ്റൊരു വാര്‍ത്തയായി മാറി. കലികാല വൈഭവം എന്നല്ലേ പറയേണ്ടു. ഉത്തര കൊറിയയില്‍ പട്ടി പൂച്ചയെ പെറ്റു!
അറുപത്തിമൂന്നുകാരനായ ജിയോംഗ് പ്യോംഗ്-ബോംഗ് പറയുന്നത് ശരിയാണെങ്കില്‍ ഇയാളുടെ വളര്ത്തുപട്ടിക്കുണ്ടായ കുട്ടികളിലൊന്ന് വളരുമ്പോള്‍ 'മ്യാവൂ എന്നു കരയുമത്രെ'! ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് ശാസ്ത്രലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുന്ന അവകാശവാദവുമായി ജിയോംഗ് രംഗത്തെത്തിയത്. തന്റെ വളര്‍ത്തു നായ മറ്റ് നായക്കുട്ടികള്‍ക്കൊപ്പം പെറ്റ് പുറത്തിട്ടതൊന്നില് പൂച്ചക്കുട്ടിയുമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അവകാശ വാദം.
കുടപ്പിറപ്പുകളായ മറ്റ് നായ്ക്കുട്ടികള്ക്കൊപ്പം 'ഒട്ടിപ്പിടി'ച്ചിരിക്കുന്ന കുഞ്ഞിപ്പൂച്ചയുടെ ജിയോംഗ് കൈമാറിയ ചിത്രങ്ങള്‍ ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ഇതിനകം പുറത്തുവിട്ടുണ്ട്. തനിക്കുപോലും ഇത് അവിശ്വസനീയമാണെന്നും 'തള്ളപ്പട്ടിയും കുഞ്ഞിപ്പൂച്ചയുമടക്കമുള്ള കുട്ടികളും വീട്ടില്‍ സസുഖമാണെന്നും ജിയോംഗ് പ്യോംഗ്-ബോംഗ് പറയുന്നു.
ഇത്തരമൊരു സംഭവം ഒരിക്കലും സംഭവിക്കില്ലെന്ന് ചൊന്നം നാഷണല്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് വെറ്ററിനറി സയന്‍സിലെ പ്രഫ. സണ്‍ ചാങ് ഹോ ഉറപ്പിച്ചു പറയുന്നു. നായയുടെയും പൂച്ചയുടെയും ക്രോമസോമുകള്‍ തമ്മില്‍ അജഗജാന്തരമുണ്ട്. ഇത് പൂച്ചക്കുട്ടിയെപ്പോലെ ഇരിക്കുന്ന നായ്ക്കുട്ടിയാണ്. ഇതിനുമുമ്പും ഇത്തരം തലതിരിഞ്ഞ വാദങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. മുമ്പ് ചൈനയില്‍ നിന്ന് മറ്റൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. ഒരു പൂച്ച രണ്ടു നായ്ക്കുട്ടികള്‍ക്കു ജന്മം നല്‍കിയെന്നായിരുന്നു അന്നത്തെ പ്രചരണം.

Keywords: Korea, Dog, Birth, World, Cat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.