തീവണ്ടിയിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് ഉത്തരകൊറിയ; ഒരാഴ്ചയ്ക്കിടെ മൂന്നാം പരീക്ഷണം
Sep 17, 2021, 14:03 IST
സോള്‍: (www.kvartha.com 17.09.2021) അന്താരാഷ്‍ട്ര സമ്മര്‍ദങ്ങള്‍ക്കിടെ വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ഈ ആഴ്ചയിലെ തന്നെ മൂന്നാമത്തെ മിസൈൽ പരീക്ഷണമാണിത്. ട്രെയിൻ കംപാർട്മെന്റിൽ സ്ഥാപിച്ച പാഡിൽനിന്നായിരുന്നു വിക്ഷേപണം. ആദ്യമായാണ് ട്രെയിനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതെന്നാണ് മാധ്യമ റിപോർടുകൾ. ഇവ 800 കിലോമീറ്റർ അകലെ കടലിലെ ലക്ഷ്യസ്ഥാനത്ത് വിജയകരമായി പതിച്ചെന്നാണ് വിവരം.
റെയിൽ അധിഷ്ഠിത ബാലിസ്റ്റിക് സംവിധാനവും അതിൽ വിവിധ വാഹനങ്ങളും ഗ്രൗൻഡ് ലോഞ്ച് പാഡുകളും ഉൾപെടുന്നതായും മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. ഇതില്‍ അന്തർവാഹിനികളും ഉൾപെട്ടേക്കാമെന്നാണ് വിവരം. ട്രെയിനിൽ നിന്ന് മിസൈൽ വിക്ഷേപിക്കുന്നത് ചലനശേഷി വർധിപ്പിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
വടക്കൻ കൊറിയയുടെ ആണവായുധ പദ്ധതി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് യുഎസ് നേതൃത്വത്തിൽ ചർചകള്‍ നടന്നിരുന്നു. ഈ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് പുതിയ നീക്കങ്ങൾ എന്നാണ് വിലയിരുത്തുന്നത്.
Keywords: News, North Korean leader, Korea, World, Train, Top-Headlines, Rail-launched ballistic missiles, Missiles, North Korea says it tested rail-launched ballistic missiles.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.