Jailed | 'ഉത്തരകൊറിയയില്‍ ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നു; ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ 2 വയസുള്ള കുട്ടിയും'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടന്‍: (www.kvartha.com) ബൈബിളുമായി പിടിക്കപ്പെടുന്ന ഉത്തരകൊറിയയിലെ ക്രിസ്ത്യാനികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നും അവരുടെ കുട്ടികള്‍ ഉള്‍പെടെയുള്ള കുടുംബങ്ങള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റിന്റെ റിപോര്‍ട്.

സ്റ്റേറ്റ് ഡിപാര്‍ട്മെന്റിന്റെ 2022ലെ രാജ്യാന്തര മതസ്വാതന്ത്രത്തെക്കുറിച്ചുള്ള റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 70,000 ക്രിസ്തുമത വിശ്വാസികളാണ്, കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ ജയിലില്‍ കഴിയുന്നത്. മറ്റ് മതത്തില്‍പ്പെട്ടവരും തടവിലുണ്ട്. രണ്ടു വയസ്സുകാരനായ കുട്ടിയും ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടതായുള്ള വിവരമാണ് പുറത്ത് വരുന്നത്.

മാതാപിതാക്കളുടെ കൈവശം ബൈബിള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2009-ല്‍ രണ്ട് വയസ്സുകാരനുള്‍പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇത്തരത്തില്‍ തടവിലാക്കപ്പെട്ട ക്രിസ്തുമത വിശ്വാസികള്‍ക്ക് വിവിധ തരത്തിലുള്ള ശാരീരിക പീഡനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതെന്നും റിപോര്‍ട് വ്യക്തമാക്കുന്നു. ഷാമനിക് അനുയായികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ രേഖപ്പെടുത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ 90% ഉത്തരവാദി സംസ്ഥാന സുരക്ഷാ മന്ത്രാലയമാണെന്നും റിപോര്‍ട് പ്രസ്താവിച്ചു.

മതപരമായ ആചാരങ്ങളില്‍ ഏര്‍പ്പെടുന്ന, മതപരമായ വസ്തുക്കള്‍ കൈവശം വയ്ക്കുന്ന, മതവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികളെ ഉത്തരകൊറിയന്‍ സര്‍കാര്‍ പീഡിപ്പിക്കുന്നുവെന്നാണ് ഉത്തര കൊറിയയിലെ 'കൊറിയ ഫ്യൂചര്‍' എന്ന സംഘടനയുടെ റിപോര്‍ട് ഉദ്ധരിച്ച് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് പറയുന്നത്. പിടിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യുക, തടവില്‍ വയ്ക്കുക, നിര്‍ബന്ധിത ജോലിക്ക് വിധേയരാക്കുക, ശാരീരികമായി ഉപദ്രവിക്കുക, വിചാരണ നിഷേധിക്കുക, നാടുകടത്തുക, ലൈംഗിക അതിക്രമത്തിന് വിധേയരാകുക തുടങ്ങിയവയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം.

2021 ഡിസംബറില്‍ മതവിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉത്തരകൊറിയയില്‍ ഉണ്ടാകുന്നതായി കൊറിയ ഫ്യൂചര്‍ റിപോര്‍ട് ചെയ്തിരുന്നു. ഇത്തരത്തില്‍ പീഡനത്തിനിരയായ 151 ക്രിസ്തുമത വിശ്വാസികളായ സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട് തയാറാക്കിയത്. തടങ്കല്‍, ശാരീരിക പീഡനം, നാടുകടത്തല്‍, നിര്‍ബന്ധിത തൊഴില്‍, ലൈംഗികാതിക്രമം എന്നിവയാണ് ഇവര്‍ക്കെതിരെ നടക്കുന്നതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

Jailed | 'ഉത്തരകൊറിയയില്‍ ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നു; ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ 2 വയസുള്ള കുട്ടിയും'

ഉത്തര കൊറിയയില്‍ നിന്ന് പലായനം ചെയ്ത നിരവധി ആളുകള്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠപുസ്തകങ്ങള്‍ വിവരിച്ചു. 'ബലാത്സംഗം, രക്തം കുടിക്കല്‍, അവയവ ശേഖരണം, കൊലപാതകം, ചാരപ്രവര്‍ത്തനം എന്നിവയുള്‍പെടെ' മിഷനറിമാര്‍ ചെയ്തതായി പറയപ്പെടുന്ന നിരവധി 'തിന്മകള്‍' പാഠപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്ത്യാനികള്‍ കുട്ടികളെ പള്ളികളിലേക്ക് വശീകരിക്കുന്നതും തുടര്‍ന്ന് രക്തം വലിച്ചെടുക്കാന്‍ അവരെ ബേസ്‌മെന്റിലേക്ക് കൊണ്ടുപോകുന്നതും ചിത്രീകരിക്കുന്ന ഗ്രാഫിക് നോവലുകളും സര്‍കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഒരു കൂറുമാറ്റക്കാരന്‍ കൊറിയ ഫ്യൂചറിനോട് പറഞ്ഞു.

Keywords:  North Korea Jailed 2-Year-Old For Life After Catching Parents With Bible,  North Korea, News, Jailed, Child, Report, Religion, Christian missionaries, Women, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia