ടാറ്റൂ പതിച്ചത് പണിയായി, ജപ്പാന്‍കാര്‍ പണിയില്ലാതെ നട്ടംതിരിയുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ടാറ്റൂ പതിച്ചത് പണിയായി, ജപ്പാന്‍കാര്‍ പണിയില്ലാതെ നട്ടംതിരിയുന്നു
ടോക്യോ: പുതിയ കാലത്തിന്റെ ഫാഷനാണ് ടാറ്റൂ. ശരീരത്തില്‍ വ്യത്യസ്ത കോലങ്ങള്‍ വരച്ചുവയ്‌ക്കുന്നത് ആഗോളാടിസ്ഥാനത്തില്‍ പ്രചാരം നേടിക്കഴിഞ്ഞു. എന്നാല്‍ ടാറ്റൂ പ്രയോഗം പണിയായിരിക്കുകയാണ് ജപ്പാനിലെ ചെറുപ്പക്കാര്‍ക്ക്. ശരീരത്തില്‍ ടാറ്റൂ പതിച്ചവര്‍ക്ക് ജോലി നല്‍കേണ്ടെന്ന തീരുമാനിച്ചിരിക്കുകയാണ് ജപ്പാനിലെ വിവിധ സ്ഥാപനങ്ങള്‍.
ജപ്പാനിലെ ഒസാക മേയറും ശരീരത്തില്‍ ടാറ്റൂ പതിക്കുന്നത് വിലക്കിയിരിക്കുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയും ഒപ്പം ഫുകുഷിമ ന്യൂക്ലിയര്‍ അപകടവും വരുത്തിവെച്ച വന്‍ സാമ്പത്തിക നഷ്ടങ്ങളില്‍ പെട്ടിഴയുന്ന സാമ്പത്തിക വ്യവസ്ഥയില്‍ ജപ്പാനിലെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ ഇപ്പോള്‍ നിരവധി തടസങ്ങള്‍ ഉണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ ഇത്തരമൊരു നിബന്ധന കൂടി കൊണ്ട് വന്നിരിക്കുന്നത്.

ഇതേസമയം പുതിയ തീരുമാനം വഴി കോസ്മെറ്റിക് സര്‍ജന്‍മാര്‍ക്ക് കോളായി.  ടാറ്റൂ മായ്ച്ചു കളയാന്‍ വരുന്നവരുടെ എണ്ണം അടുത്തിടെ വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് സര്‍ജന്‍മാര്‍ പറയുന്നു. ജപ്പാനില്‍ ടാറ്റൂ മായ്ച്ചു കളയാന്‍ ശരാശരി 100000 മുതല്‍ 200000 യെന്‍ വരെ ചിലവ് വരും, ഇത് ഏതാണ്ട് 1637 പൗണ്ടോളം വരും. ജപ്പാനിലെ ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കുക എന്നൊരു ലക്ഷ്യം മുന്‍നിര്‍ത്തി കൂടിയാണത്രേ ഇവിടെ ടാറ്റൂ നിരോധിച്ചത്. ഓരോ ഗുണ്ടാസംഘങ്ങളും തങ്ങളുടെ ചിഹ്നങ്ങളും മറ്റും ശരീരത്തില്‍ അഭിമാനത്തോടെയാണ് പതിക്കുന്നത്.

അടുത്തിടെ, ഒസാകയിലെ പ്രാദേശിക ഭരണകൂടം 33500 ജീവനക്കാരെ പരിശോധിക്കുകയും ഇവരില്‍ ശരീരത്തില്‍ ടാറ്റൂ പതിച്ച 114 പേരെ കണ്ടെത്തുകയും ചെയ്തു. ടാറ്റൂ നിരോധന നിയമം ഒസാക്കയ്ക്ക് പുറമേ മറ്റു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ് ജപ്പാനീസ് അധികൃതര്‍.

SUMMARY: University graduates in Japan’s second city face getting their tattoos removed if they want to get a job in Osaka as the city’s authorities have introduced a ban on body art.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia