Traffic Violation | 'ഡ്രൈവിങ് ലൈസന്‍സ് കൈവശം സൂക്ഷിക്കാതെ വാഹനം ഓടിച്ചു; പാക് ക്രികറ്റ് ടീം കാപ്റ്റന്‍ ബാബര്‍ അസമിനെതിരെ നടപടി'

 


ലഹോര്‍: (www.kvartha.com) നിയമങ്ങള്‍ പാലിക്കാതെ വണ്ടിയോടിച്ചെന്ന കുറ്റം ചുമത്തി പാകിസ്താന്‍ ക്രികറ്റ് ടീം കാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ഗതാഗത വകുപ്പിന്റെ നടപടി. ഡ്രൈവിങ് ലൈസന്‍സ് കൈവശം സൂക്ഷിക്കാതെ വാഹനം ഓടിച്ചതിനാണ് ബാബറിനെതിരെ നടപടിയെടുത്തത്. സെപ്റ്റംബര്‍ 17ന് ലഹോറിലെ ഗുല്‍ബര്‍ഗില്‍ വാഹനമോടിച്ച് പോകുന്നതിനിടെ ബാബറിനെ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തിച്ചത്.

Traffic Violation | 'ഡ്രൈവിങ് ലൈസന്‍സ് കൈവശം സൂക്ഷിക്കാതെ വാഹനം ഓടിച്ചു; പാക് ക്രികറ്റ് ടീം കാപ്റ്റന്‍ ബാബര്‍ അസമിനെതിരെ നടപടി'

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താരത്തിന്റെ കൈവശം ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും സ്ഥിരീകരിച്ചു. ഇതോടെ 2000 പാകിസ്താനി രൂപ (ഇന്‍ഡ്യന്‍ രൂപയില്‍ ഏകദേശം 570 രൂപ) പിഴയായി അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏകദിന ലോകകപിനായി പാകിസ്താന്‍ ടീം ഇന്‍ഡ്യയിലേക്കു പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് ബാബറിനെതിരായ നടപടി. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ഇന്‍ഡ്യ കഴിഞ്ഞ ദിവസമാണ് വിസ അനുവദിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് വിസ അനുവദിച്ച വിവരം രാജ്യാന്തര ക്രികറ്റ് കൗണ്‍സില്‍ (ICC) അറിയിച്ചത്. വിസ നടപടികള്‍ നീണ്ടുപോകുന്നതിനെതിരെ കഴിഞ്ഞ ദിവസം ഐസിസിക്കു പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡ് (PCB) പരാതി നല്‍കിയിരുന്നു. ഒരു ടീമിന്റെ വിസ നടപടികള്‍ മാത്രം വൈകിപ്പിക്കുന്നത് മനഃപൂര്‍വമാണെന്നും ലോകകപിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം പാലിക്കേണ്ട മര്യാദകള്‍ ഇന്‍ഡ്യ ലംഘിക്കുകയാണെന്നും പിസിബി ആരോപിച്ചിരുന്നു.

29ന് ന്യൂസീലന്‍ഡിനെതിരെ ഹൈദരാബാദിലാണ് പാകിസ്താന്റെ ആദ്യ സന്നാഹ മത്സരം. ബുധനാഴ്ച പാകിസ്താന്‍ ടീം ഇന്‍ഡ്യയിലേക്കു തിരിക്കും. ഏഷ്യാകപ് ക്രികറ്റില്‍ ഫൈനലിലെത്താന്‍ പാകിസ്താനു സാധിച്ചിരുന്നില്ല. സൂപര്‍ ഫോറില്‍ ഇന്‍ഡ്യയോടും ശ്രീലങ്കയോടും തോറ്റ് പാകിസ്താന്‍ പുറത്താകുകയായിരുന്നു.

Keywords:  No Driver's Licence? Report Says Traffic Violation Cost Babar Azam Rs..., Lahore, News, Babar Azam, Traffic Violation, Fined, Driver's License, Pak Cricket Captain, Gulberg area, Lane violation, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia