SWISS-TOWER 24/07/2023

ഇൻഡ്യൻ വിമാനങ്ങൾക്ക് യുഎഇ ഏർപേടുത്തിയ വിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാനാവില്ല: ശെയ്ഖ് അഹ്‌മദ്‌

 


ദുബൈ: (www.kvartha.com 19.05.2021) ഇൻഡ്യൻ വിമാനങ്ങൾക്ക് യുഎഇ ഏർപെടുത്തിയ വിലക്ക് എന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് ചെയർമാനും ചീഫ് എക്സിക്യുടീവുമായ ശൈഖ് അഹ്‌മദ്‌ ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ഗതി ആശ്രയിച്ചാകും തീരുമാനമെന്നും അദ്ദേഹം കൂട്ടിചേർത്തു. യാത്രാ നിയന്ത്രണങ്ങളുടെ ഇളവിനാണ് പ്രാധാന്യം നൽകുന്നത്. കാരണം, ഇനി ലോകം ഇങ്ങനെയായിരിക്കും. ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് വാക്സിനേഷൻ നൽകാനും യാത്ര നിയന്ത്രണങ്ങൾ ഒഴിവാക്കാനുമാണ് ഞങ്ങളുടെ ശ്രമം. പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടെ, കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ ആഴത്തിൽ ബാധിച്ചിരിക്കുന്നു.
Aster mims 04/11/2022

ഇൻഡ്യൻ വിമാനങ്ങൾക്ക് യുഎഇ ഏർപേടുത്തിയ വിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാനാവില്ല: ശെയ്ഖ് അഹ്‌മദ്‌

യുഎഇയുടെ ഏറ്റവും മികച്ച യാത്ര പങ്കാളിയാണ് ഇന്ത്യ. അതുകൊണ്ടാണ് സന്നദ്ധ സംഘടനകളുടെ മെഡികൽ സഹായങ്ങൾ നാട്ടിലെത്തിക്കാൻ കാർഗോ നിരക്ക് ഞങ്ങൾ ഒഴിവാക്കിയത്. ഇന്ത്യയിലെ സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. യുഎഇയിൽ ജനങ്ങൾക്ക് വാക്സിനെടുക്കാൻ സൗകര്യങ്ങളുണ്ടെന്നും അത്‌ എല്ലാവരും ഉപയോഗിക്കണമെന്നും ശെയ്ഖ് അഹ്‌മദ്‌ കൂട്ടിച്ചേർത്തു. ഇൻഡ്യൻക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ യാത്രികർക്കുമാണ് യുഎഇ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Keywords:  News, Dubai, UAE, World, Flight, Flight Schedule, Corona, India, No date on when UAE will resume flights from Indian subcontinent: Sheikh Ahmed.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia