SWISS-TOWER 24/07/2023

Alcohol | ലോക കപ് സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ

 


ADVERTISEMENT

ദോഹ: (www.kvartha.com) ഖത്വറിലെ ലോക കപ് സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ. വെള്ളിയാഴ്ച ഖത്വര്‍ സര്‍കാരുമായി നടത്തിയ ചര്‍ചകള്‍ക്കു പിന്നാലെയാണ് ഫിഫ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

ലോക കപ് കികോഫിന് രണ്ടു ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം വരുന്നത്. പരസ്യമായി മദ്യം കഴിക്കുന്നതിന് കര്‍ശന നിരോധനമുള്ള രാജ്യമാണ് ഖത്വര്‍. ലോക കപിനെത്തുന്ന വിദേശികള്‍ക്ക് കല്ലുകടിയാകുന്ന തീരുമാനമാണിത്. അതേസമയം ഫാന്‍ ഫെസ്റ്റിവലിലും അനുമതിയുള്ള മറ്റിടങ്ങളിലും മദ്യവില്‍പനയാകാമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.
Aster mims 04/11/2022

Alcohol | ലോക കപ് സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ

ആതിഥേയ രാജ്യത്തെ അധികാരികളും ഫിഫയും തമ്മില്‍ നടത്തിയ ചര്‍ചയെ തുടര്‍ന്ന് ഖത്വര്‍ ലോക കപ് സ്റ്റേഡിയങ്ങളുടെ പരിധിയില്‍ നിന്ന് മദ്യവില്‍പന പോയന്റുകള്‍ നീക്കം ചെയ്യാനുളള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഫിഫ ഫാന്‍ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസന്‍സുള്ള വേദികളിലും മദ്യവില്‍പനയുണ്ടാകും എന്ന് ഫിഫ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

സ്റ്റേഡിയങ്ങളുടെ പരിധിയില്‍ മദ്യവില്‍പന അനുവദിക്കില്ലെന്ന ഖത്വര്‍ സര്‍കാര്‍ നിലപാട് ഫിഫയ്ക്കും കനത്ത തിരിച്ചടിയാണ്. ബിയര്‍ നിര്‍മാതാക്കളായ എബി ഇന്‍ബെവിന്റെ ഉടമസ്ഥതയിലുള്ള ബഡ്വൈസര്‍, ലോക കപിന്റെ പ്രധാന സ്പോണ്‍സറാണ്. കോടിക്കണക്കിന് രൂപയുടെ കരാറാണ് ഫിഫയ്ക്ക് ബഡ്വൈസറുമായുള്ളത്. ഓരോ മത്സരത്തിന് മൂന്ന് മണിക്കൂറുകള്‍ക്ക് മുമ്പും മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളുടെയും ടികറ്റ് പരിധിയില്‍ ആല്‍കഹോളിക് ബിയര്‍ വില്‍ക്കാനായിരുന്നു ബഡ്വൈസറിന്റെ പദ്ധതി. പുതിയ തീരുമാനത്തോടെ അവര്‍ക്ക് ഇനി ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവരും.

അതേസമയം സ്റ്റേഡിയം പരിസരത്ത് തങ്ങളുടെ നോണ്‍ ആല്‍കഹോളിക് ബിയറുകളുടെ വില്‍പനയുണ്ടാകുമെന്ന് ബഡ് വെയ്സര്‍ അറിയിച്ചിട്ടുണ്ട്.

സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തിലെ ഡ്യൂടി ഫ്രീ വിഭാഗത്തില്‍ നിന്ന് പോലും മദ്യം കൊണ്ടുവരാന്‍ സാധിക്കാത്ത രാജ്യമാണ് ഖത്വര്‍. മിക്കവര്‍ക്കും രാജ്യത്തെ ഏക മദ്യശാലയില്‍ നിന്നുപോലും മദ്യം വാങ്ങാന്‍ സാധിക്കില്ല. ചില ഹോടെലുകളിലെ ബാറുകളില്‍ മാത്രമാണ് മദ്യവില്‍പനയുള്ളത്. അതുതന്നെ അര ലിറ്ററിന് 15 ഡോളര്‍ (ഏകദേശം 1225 ഇന്‍ഡ്യന്‍ രൂപ) നല്‍കണം.

Keywords: No alcohol sales permitted at Qatar's World Cup stadium sites, Doha, Liquor, Football, Statement, Meeting, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia