കമ്പനിയായാല്‍ ഇങ്ങനെ വേണം; മാനസികാരോഗ്യം വീണ്ടെടുക്കൂ ഊര്‍ജവും ഉന്മേഷവും തിരിച്ചുപിടിക്കൂ; ജീവനക്കാര്‍ക്ക് ഒരാഴ്ച ശമ്പളത്തോട് കൂടിയ ലീവ് അനുവദിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ'നൈക്'
Aug 31, 2021, 14:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 31.08.2021) കമ്പനിയായാല്‍ ഇങ്ങനെ വേണം. പല കമ്പനികളും ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അമിത ജോലിഭാരവും സമ്മര്‍ദവും അടിച്ചേല്‍പിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ'നൈക്' തങ്ങളുടെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളാണ് ഇപ്പോള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്.
ഉല്‍പാദനം കൂട്ടി വിപണി പിടിക്കുമ്പോഴും ജീവനക്കാരുടെ ആരോഗ്യത്തിന് മുഖ്യ പരിഗണന നല്‍കാന്‍ മനസ് വെക്കുന്ന ഉടമകള്‍കൊപ്പം നില്‍ക്കാനാണ് ലോകത്തിനിഷ്ടം. അത്തരത്തിലൊരു തീരുമാനവുമായാണ് നൈക് ആളുകളെ കൈയിലെടുത്തിരിക്കുന്നത്.
യു എസിലെ കോര്‍പറേറ്റ് ഓഫിസിലുള്ള എല്ലാ ജീവനക്കാര്‍ക്കും അടിയന്തരമായി ഒരാഴ്ച ശമ്പളത്തോടു കൂടിയുള്ള പൂര്‍ണ വിശ്രമമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യം വീണ്ടെടുക്കുകയും ഊര്‍ജവും ഉന്മേഷവും തിരിച്ചുപിടിക്കുകയും ചെയ്യാനാണ് കമ്പനി അവധി നല്‍കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ ഇനി എല്ലാവര്‍ക്കും വീട്ടിലിരിക്കാം.
അടുത്തിടെയായി നിരവധി സ്ഥാപനങ്ങള്‍ നൈകിനെ അനുകരിച്ച് ജീവനക്കാര്‍ക്ക് അവധി നല്‍കി തുടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായ ജോലിയും അതിന്റെ തുടര്‍ച്ചയായ സമ്മര്‍ദങ്ങളും കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. എന്നാല്‍ നൈകിന്റെ മറ്റു കേന്ദ്രങ്ങളില്‍ അവധി ബാധകമാകില്ല.
Keywords: Nike gives head office staff a week off for mental health break, Washington, News, Business, Holidays, Salary, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

