Accidental Death | സിഗ്‌നല്‍ അവഗണിച്ച് ഡ്രൈവറുടെ സാഹസം; ബസിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി 6 പേര്‍ക്ക് ദാരുണാന്ത്യം

 



ലാഗോസ്: (www.kvartha.com) നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസില്‍ ബസിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി ആറ് പേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്.

74ഓളം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റിട്ടുള്ളതെന്നും അതില്‍ ചിലരുടെ നില ഗുരുതരമാണെന്നും ദേശീയ അത്യാഹിത വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം ഫരിന്‍ലോയി വിശദമാക്കി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. 

Accidental Death | സിഗ്‌നല്‍ അവഗണിച്ച് ഡ്രൈവറുടെ സാഹസം; ബസിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി 6 പേര്‍ക്ക് ദാരുണാന്ത്യം


ഇജോകോയില്‍ നിന്ന് ഓഗണിലേക്കുമുള്ള ട്രെയിനാണ് അപകടത്തില്‍പെട്ടത്. മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് അപകടത്തില്‍ ട്രെയിനിലും ബസിലുമായി കുടുങ്ങിപ്പോയ ആളുകളെ പുറത്തെത്തിച്ചത്. അപകടശേഷം ട്രാകിലും പരിസരത്തുമായി ചിതറിക്കിടന്നിരുന്ന ട്രെയിന്റെയും ബസിന്റെയും ഭാഗങ്ങള്‍ ഏറെനേരം പരിശ്രമിച്ച ശേഷമാണ് നീക്കാനായത്. 

ട്രെയിന്‍ എത്തുന്നുവെന്ന മുന്നറിയിപ്പ് സിഗ്‌നല്‍ ലഭിച്ചത് അവഗണിച്ച് റെയില്‍പാളം മുറിച്ച് കടക്കാനുള്ള ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിന് കാരണമായതെന്നാണ് പുറത്തുവരുന്നത് റിപോര്‍ട്. ബസിന്റെ മുന്‍ ഭാഗം ട്രെയിനിലേക്ക് ഇടിച്ച് കയറി ഒടിഞ്ഞ നിലയിലാണ് ഉണ്ടായിരുന്നത്. ബസിന്റെ മധ്യ ഭാഗത്തായി ഇടിച്ച് കയറിയ ട്രെയിന്‍ ഏറെദൂരം ബസുമായി നിരങ്ങിയ ശേഷമാണ് നിന്നത്.

Keywords:  News, World, international, Nigeria, Accident, Accidental Death, Injured, Nigeria accident: Train collides with bus in Lagos, at least 6 dead, scores injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia