NIA list | 43 കുപ്രസിദ്ധ കുറ്റവാളികളുടെ പേരും ഫോട്ടോയും പുറത്തുവിട്ട് എന്‍ഐഎ; ഈ സുപ്രധാന വിവരങ്ങള്‍ തേടി; 'പലരും കാനഡ, ഖാലിസ്ഥാന്‍ ബന്ധങ്ങളുള്ളവര്‍'

 


ന്യൂഡെല്‍ഹി: (www.kvartha.com) ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ കുരുക്ക് ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി (NIA). 43 കുപ്രസിദ്ധ കുറ്റവാളികളുടെ പേരും ഫോട്ടോയും എന്‍ഐഎ പുറത്തുവിട്ടു. ലോറന്‍സ് ബിഷ്ണോയ്, ജസ്ദീപ് സിംഗ്, സാന്‍ഡി എന്ന കലാ ജാതേരി, കാല റാണ എന്ന വീരേന്ദ്ര പ്രതാപ്, ജോഗീന്ദര്‍ സിംഗ് തുടങ്ങിയ പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരുടെ സ്വത്തുക്കളും ബിസിനസും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ആരാഞ്ഞിട്ടുണ്ട്.
     
NIA list | 43 കുപ്രസിദ്ധ കുറ്റവാളികളുടെ പേരും ഫോട്ടോയും പുറത്തുവിട്ട് എന്‍ഐഎ; ഈ സുപ്രധാന വിവരങ്ങള്‍ തേടി; 'പലരും കാനഡ, ഖാലിസ്ഥാന്‍ ബന്ധങ്ങളുള്ളവര്‍'

പട്ടികയിലുള്ളവരുടെ പേരിലുള്ള സ്വത്തുക്കള്‍, ബിസിനസുകള്‍ എന്നിവയെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ ഉടന്‍ എന്‍ഐഎയെ അറിയിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ കൂട്ടാളികള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കാമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. ഇതിനായി എന്‍ഐഎ +91-7290009373 എന്ന വാട്ട്സ്ആപ്പ് നമ്പര്‍ നല്‍കി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവരങ്ങള്‍ കൈമാറാനായി +91-7290009373 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാം.

ഇവരില്‍ പലരും രാജ്യത്ത് നിന്ന് ഒളിച്ചോടിയെന്നും ഇവരെ വിദേശത്ത് പാര്‍പ്പിച്ച് ഇവിടെ ഭീകരത പ്രചരിപ്പിക്കുകയാണെന്നും എന്‍ഐഎ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഒളിവില്‍ കഴിയുന്നതും ഖാലിസ്ഥാന്‍ ഭീകരരുമായി സഹകരിച്ച് ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ ചില മുന്‍നിര ഗുണ്ടാസംഘങ്ങളുടെ പേരും ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് എന്‍ഐഎ പുറത്തുവിട്ടതെന്നാണ് റിപോര്‍ട്ടുകള്‍. അവരില്‍ പലരും അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളില്‍ ഉള്ളതായാണ് പറയുന്നത്.

Keywords: India-Canada standoff, Canada, National News, NIA, World News, Criminals, Criminal Case, NIA releases list of India's 43 most wanted criminals, many with Canada and Khalistan links.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia