പ്രസവശേഷം നവജാത ശിശുവിനെ 'വിമാനത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു'; പിന്നാലെ 20 കാരി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മഡഗാസ്‌കര്‍: (www.kvartha.com 04.01.2022) പ്രസവശേഷം നവജാത ശിശുവിനെ വിമാനത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു, സംഭവത്തില്‍ മഡഗാസ്‌കറില്‍ നിന്നുള്ള 20 കാരി അറസ്റ്റില്‍. ചോരപുരണ്ട പേപെറില്‍ പൊതിഞ്ഞാണ് യുവതി വിമാനത്തിലെ ചവറ്റുകുട്ടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. മഡഗാസ്‌കറില്‍ നിന്നും പുറപ്പെട്ട എയര്‍ മൗറീഷ്യസ് വിമാനത്തില്‍ ജനുവരി ഒന്നിനാണ് സംഭവം.
                   
പ്രസവശേഷം നവജാത ശിശുവിനെ 'വിമാനത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു'; പിന്നാലെ 20 കാരി അറസ്റ്റില്‍

സര്‍സീവു സാഗര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയശേഷം യുവതിയെ മെഡികല്‍ സംഘം പരിശോധിക്കുകയും കുഞ്ഞ് ഇവരുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പതിവ് കസ്റ്റംസ് പരിശോധനയ്ക്കായി വിമാനം സ്‌ക്രീന്‍ ചെയ്തപ്പോഴാണ് എയര്‍പോര്‍ട് ഉദ്യോഗസ്ഥര്‍ ചവറ്റുകൂട്ടയില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്.

അപ്പോള്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ കുഞ്ഞ് തന്റേതല്ലെന്നായിരുന്നു യുവതി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായി പരിശോധന നടത്തിയതോടെ കള്ളം പൊളിയുകയായിരുന്നു. എന്നാല്‍ യുവതി കുഞ്ഞിനെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം അറിവായിട്ടില്ല. അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

രണ്ട് വര്‍ഷത്തെ തൊഴില്‍ വിസയില്‍ മൗറീഷ്യസിലെത്തിയ മഡഗാസ്‌കര്‍ യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം ചോദ്യം ചെയ്യുമെന്നും നവജാതശിശുവിനെ ഉപേക്ഷിച്ച കുറ്റം ചുമത്തുമെന്നും പൊലീസ് പറഞ്ഞു.

Keywords:  Newborn baby found in toilet bin of Air Mauritius plane, Africa, News, Child, Airport, Arrest, Police, Customs, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script