Jacinda Ardern | തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരും: അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍
Jan 19, 2023, 08:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വെലിങ്ടന്‍: (www.kvartha.com) അടുത്തമാസം സ്ഥാനമൊഴിയുമെന്ന അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം.
തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസിന്‍ഡ അറിയിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജം ഇല്ലെന്ന് ജസീന്ത വ്യക്തമാക്കി. കാലാവധി തീരാന്‍ 10 മാസം ശേഷിക്കെയാണ് പടിയിറക്കം. രാജിയ്ക്കു പിന്നില്‍ യാതൊരു രഹസ്യവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം ഏഴിന് ജസിന്‍ഡ ലേബര്‍ പാര്‍ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോടെടുപ്പ് നടക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ജസീന്ത ആര്‍ഡെന്‍ വ്യക്തമാക്കി
'എന്നെ സംബന്ധിച്ചിടത്തോളം സമയമായി' എന്നാണ് സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബര്‍ പാര്‍ടി അംഗങ്ങളുടെ മീറ്റിങ്ങില്‍ ജസിന്‍ഡ പറഞ്ഞത്. 'ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മള്‍ പ്രവര്‍ത്തിക്കും അതിനുശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഇത്തരത്തില്‍ വിശേഷപ്പെട്ട ഒരു പദവി ഒരു ഉത്തരവാദിത്തമാണ്. രാജ്യത്തെ നയിക്കാന്‍ നിങ്ങള്‍ എപ്പോഴാണ് ഉചിതമെന്നും എപ്പോഴാണ് ഉചിതമല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്തം. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുപോലെ ഇനി ഇത് നീതികരമായി നിര്‍വഹിക്കാനാകില്ലെന്നും. അതിനാലാണ് പദവി ഒഴിയുന്നത്. ഇനിയൊരു തിരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജമില്ല.' ജസിന്‍ഡ പറഞ്ഞു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ജസിന്‍ഡ അറിയിച്ചു.
എന്നാല്‍ ഏതാനും മാസങ്ങളായി ജസീന്‍ഡയ്ക്കും സര്‍കാരിനും ജനപ്രീതിയില്‍ ഇടിവ് നേരിട്ടിരുന്നു. കോവിഡ് -19 മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചര്‍ചിലെ രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണം ഉള്‍പെടെയുള്ള സമയങ്ങളില്‍ അവര്‍ ന്യൂസിലാന്‍ഡിനെ നയിച്ചു.
2017-ല്‍ തന്റെ 37-ാം വയസില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിന്‍ഡ. 2017ല്‍ സഖ്യ സര്‍കാരിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ജസിന്‍ഡ മൂന്നു വര്‍ഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബര്‍ പാര്‍ടിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി.
ന്യൂസീലന്‍ഡിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു പാര്‍ടിക്കും നല്‍കാത്ത സീറ്റുകള്‍ ലേബറിനു നല്‍കിയാണു ജനം അന്ന് വിധിയെഴുതിയത്. 1996നു ശേഷം ന്യൂസീലന്‍ഡില്‍ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്.
Keywords: News,World,international,New Zealand,PM,Prime Minister,Politics,party,Top-Headlines,Latest-News, New Zealand PM Jacinda Ardern Says She Will Resign Next Month
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

