Signature Bank | തകർന്ന സിഗ്നേച്ചർ ബാങ്ക് വാങ്ങാൻ ന്യൂയോർക്ക് കമ്മ്യൂണിറ്റി ബാങ്ക്; ഇടപാട് 2.7 ബില്യൺ ഡോളറിന്

 


ന്യൂയോർക്ക്: (www.kvartha.com) തകർന്ന സിഗ്നേച്ചർ ബാങ്കിന്റെ ഒരു പ്രധാന ഭാഗം 2.7 ബില്യൺ ഡോളറിന് വാങ്ങാൻ ന്യൂയോർക്ക് കമ്മ്യൂണിറ്റി ബാങ്ക് തീരുമാനിച്ചതായി ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ അറിയിച്ചു. സിഗ്നേച്ചർ ബാങ്കിന്റെ 40 ശാഖകൾ തിങ്കളാഴ്ച മുതൽ ഫ്ലാഗ്സ്റ്റാർ ബാങ്കായി മാറും. ന്യൂയോർക്ക് കമ്മ്യൂണിറ്റി ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലൊന്നാണ് ഫ്ലാഗ്സ്റ്റാർ.

സിഗ്നേച്ചർ ബാങ്കിന്റെ ആസ്തിയിൽ 38.4 ബില്യൺ ഡോളർ വാങ്ങുന്നത് ഈ ഇടപാടിൽ പെടും. അതേസമയം സിഗ്നേച്ചർ ബാങ്കിന്റെ 60 ബില്യൺ ഡോളർ ലോണുകൾ യഥാസമയം വിൽക്കുമെന്നും എഫ്ഡിഐസി അറിയിച്ചു.

Signature Bank | തകർന്ന സിഗ്നേച്ചർ ബാങ്ക് വാങ്ങാൻ ന്യൂയോർക്ക് കമ്മ്യൂണിറ്റി ബാങ്ക്; ഇടപാട് 2.7 ബില്യൺ ഡോളറിന്

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്ക് പിന്നാലെ ബാങ്കിംഗ് പ്രതിസന്ധിയിൽ തകർന്ന രണ്ടാമത്തെ അമേരിക്കയിലെ ബാങ്കാണ് സിഗ്നേച്ചർ ബാങ്ക്.

Keywords: New York, World, News, Bank, Insurance, Dollar, Loan, America, Latest-News, Top-Headlines,  New York Community Bank to buy failed Signature Bank.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia