Attack | സ്ത്രീകളുടെ മുഖത്തടിച്ച് മിന്നിമറയുന്ന അജ്ഞാതൻ, ആരാണ് അയാൾ? ആശങ്കയിൽ ന്യൂയോർക്ക് നഗരവാസികൾ!

 


ന്യൂയോർക്ക്: (KVARTHA) അജ്ഞാതനായ ഒരാൾ മുഖത്ത് അടിക്കുന്നു, അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ സ്ത്രീകളുടെ പരാതി ഇതാണിപ്പോൾ. ദിനം തോറും സംഭവം ആവർത്തിക്കുന്നത് പ്രദേശത്ത് ആശങ്ക പടർത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കാൻ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ആളുകൾ പരസ്പരം അഭ്യർഥിക്കുന്നുണ്ട്. ചൊവ്വാഴ്‌ച രാത്രി എട്ട് മണിക്ക് ഹാസ്യതാരം ലോവർ മാൻഹട്ടനിലെ ഡെലൻസി തെരുവിൽ ഒറ്റയ്‌ക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരാൾ ആക്രമിച്ചതാണ് പുതിയ സംഭവം. തലയോട്ടിയുടെ പിൻഭാഗത്ത് അടിച്ച് കടന്നുകളഞ്ഞ അക്രമിയുടെ മുഖം വ്യക്തമായിട്ടില്ല.

Attack | സ്ത്രീകളുടെ മുഖത്തടിച്ച് മിന്നിമറയുന്ന അജ്ഞാതൻ, ആരാണ് അയാൾ? ആശങ്കയിൽ ന്യൂയോർക്ക് നഗരവാസികൾ!

അടിയുടെ ആഘാതത്തില്‍ സുസുകിക്ക് തലവേദന, ഓക്കാനം, തലകറക്കം, കാഴ്ച മങ്ങൽ, ഉത്കണ്ഠ, സമ്മർദം എന്നിവ അനുഭവപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ പറയുന്നു. ആക്രമിക്കപ്പെട്ട ഉടനെ തന്നെ പൊലീസില്‍ വിവരം നൽകിയില്ലെങ്കിലും, സമാനമായ ആക്രമണങ്ങൾ പങ്കിട്ടുകൊണ്ടുള്ള നിരവധി വൈറൽ വീഡിയോകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് താരം പൊലീസിൽ പരാതി നൽകിയത്. സുസുകിയുടെ സഹോദരിയാണ് സമാന സംഭവത്തെക്കുറിച്ചുള്ള ടിക് ടോക്ക് വീഡിയോകൾ ഇവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

അഞ്ജാതൻ എങ്ങനെയാണ് ആക്രമിക്കുന്നത് എന്നതടക്കമുള്ള കൃത്യമായ വിശദീകരണം വീഡിയോകളിലുണ്ടെന്ന് സുസുകിയെ ഉദ്ധരിച്ച് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ഇപ്പോൾ കൂടുതൽ ഭയപ്പെടുന്നുവെന്നും ഇത് ആവർത്തിച്ചുള്ള സംഭവമായതിനാല്‍ വീണ്ടും അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. മാർച്ച് 25ന്, മാൻഹട്ടനിലെ ഒരാൾ അക്രമിക്കപ്പെട്ടതായി സാമൂഹ്യ പ്രവർത്തക ഹാലി കേറ്റ് ടിക്‌ടോകിലൂടെ പങ്കിട്ടപ്പോഴാണ് ആളുകൾ സംഭവത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാൻ തുടങ്ങിയത്.

റോഡരികിലൂടെ നടക്കുകയായിരുന്ന ഇവരെ ആരോ പിന്നില്‍ നിന്നു ശക്തമായി ഇടിക്കുകയായിരുന്നു എന്നും ഇടി കൊണ്ട ഭാഗത്ത് കഠിനമായ വേദനയുണ്ടെന്നും നീരുവച്ചു തുടങ്ങിയെന്നും കേറ്റ് കരഞ്ഞുകൊണ്ട് വീഡിയോയിൽ പറയുന്നത് കേൾക്കാം. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ സമാന സംഭവങ്ങള്‍ വേറെയും നടന്നതായി അറിയാൻ കഴിഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളോട് സുരക്ഷിതമായിരിക്കാൻ ആവശ്യപ്പെട്ടു കൊണ്ടാണ് ഹാലി വീഡിയോ അവസാനിപ്പിച്ചത്.

അതേ ദിവസം, പാർസൺസ് സ്കൂൾ ഓഫ് ഡിസൈനിലെ വിദ്യാർത്ഥിനിയായ മികെയ്‌ല ടോണിനാറ്റോ തിങ്കളാഴ്ച ക്ലാസ് വിട്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങവേ ആരോ തന്റെ മുഖത്ത് ഇടിച്ചുവെന്നും അക്രമിക്കൊപ്പം ഒരു നായ ഉണ്ടായിരുന്നെന്നും പറഞ്ഞുകൊണ്ട് ടിക് ടോകില്‍ വീഡിയോ പങ്കിട്ടു.
രണ്ട് ദിവസം മുമ്പ് നടപ്പാതയിൽ വെച്ച് തന്റെ മുഖത്ത് ആരോ ഒരാൾ ഇടിച്ചതായി മറ്റൊരു ടിക് ടോക്ക് ഉപയോക്താവ് ഒലിവിയ ബ്രാൻഡും വ്യക്തമാക്കി. അഞ്ജാതൻ ക്ഷമിക്കണം എന്ന് പറഞ്ഞതായും ബ്രാൻഡ് വെളിപ്പെടുത്തി. കൂടുതൽ പേർ വെളിപ്പെടുത്തലുമായി രംഗത്തുവരുന്നതിനാൽ പൊലീസും ജാഗ്രതയിലാണ്.

Keywords: News, World, New York, Women, Stranger, Attack, Report, Police, Complaint, Viral Video, Student,  New York City women warn each other to stay alert after multiple people report getting 'punched in the face'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia