റോമിംഗ് വേളയില്‍ സൗജന്യ വാട്ട്‌സ് ആപ്പ് ഉപയോഗത്തിനായി വാട്ട് സിം വരുന്നു

 


ഇറ്റലി:  (www.kvartha.com 23.01.2015) ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള മാധ്യമമായി മാറിയ വാട്ട്‌സ് ആപ്പിന് ചുറ്റും പുതിയ പരിക്ഷണങ്ങളുമായി ഒരു ഇറ്റാലിയന്‍ കമ്പനി. വാട്ട്‌സ് ആപ്പ് ഉപയോഗത്തിനു മാത്രമായി വാട്ട് സിം കാര്‍ഡുമായാണ് സീറോ മൊബൈല്‍ കമ്പനിയുടെ വരവ്.

വാട്ട്‌സ് ആപ്പിനു മാത്രമായി നിര്‍മ്മിക്കുന്ന സിം കാര്‍ഡില്‍ 10 യൂറോ(ഏകദേശം 700 രൂപ) വര്‍ഷത്തില്‍ റിചാര്‍ജ് ചെയ്യുന്നതിലൂടെ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വര്‍ഷം മുഴുവനും ലോകത്തെവിടെയും വാട്ട്‌സ് ആപ്പ് സൗജന്യമായി ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്

150 രാജ്യങ്ങളിലെ 400 മൊബൈല്‍ സേവനദാതാക്കളെ ഉപയോഗിച്ച് വാട്ട്‌സ് ആപ്പിലൂടെ ബന്ധപ്പെടാന്‍ വാട്ട് സിമ്മിലൂടെ സാധ്യമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. റോമിംങ് സമയത്തും ഇഷ്ടാനുസരണം അനായാസേന വാട്ട്‌സ് ആപ്പ് ഉപയോഗിക്കാമെന്നതാണ്് വാട്ട്‌സിമ്മിന്റെ പ്രയോജനമെന്നും കമ്പനി വിശദികരിക്കുന്നു

റോമിംഗ് വേളയില്‍ സൗജന്യ വാട്ട്‌സ് ആപ്പ് ഉപയോഗത്തിനായി വാട്ട് സിം വരുന്നുലോകത്തിന്റെ ഏതുഭാഗത്തുവച്ചും നിങ്ങള്‍ക്ക് വാട്ട് സിമ്മുപയോഗിച്ച് വാട്ട്‌സ് ആപ്പിലൂടെ ബന്ധപ്പെടാം. നില്‍ക്കുന്ന പ്രദേശത്തെ നല്ല കവറേജും സിഗ്നലും ലഭ്യമായ സേവനദാതാക്കളിലേക്ക് സിം കാര്‍ഡ് സ്വയം കണക്ടാവുകയും നമ്മുടെ ചലനത്തിന് മാറ്റം സംഭവിക്കുന്നതിനനുസരിച്ച് നിലവിലുള്ള സേവനദാതാക്കളെക്കാള്‍ കൂടുതല്‍ സിഗ്നല്‍ ലഭിക്കുന്ന മറ്റൊരു സേവനദാതാവുമായി വാട്ട് സിം കാര്‍ഡ് ബാഹ്യപ്രേരണകളൊന്നുമില്ലാതെ ബന്ധിക്കുകയും യാതൊരു തടസവുമില്ലാതെ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം തുടരുകയും ചെയ്യും. സിമ്മിന്റെ നിര്‍മ്മാതാക്കളായ ഇറ്റാലിയന്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia