ലോകത്തെ ഭീതിയിലാക്കി കൊറോണ വൈറസിന്റെ പുതിയ വകഭേദം എക്സ്ഇ കണ്ടെത്തി; ഒമിക്രോണിനേക്കാള്‍ വ്യാപകശേഷിയുള്ളതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Apr 2, 2022, 20:06 IST
ലന്‍ഡന്‍: (www.kvartha.com 02.04.2022) ഇന്‍ഡ്യ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായുള്ള വാര്‍ത്തകള്‍ക്കിടയില്‍ ലോകത്തിന് ആശങ്കയായി വീണ്ടും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കയാണ്. എക്സ്ഇ വേരിയന്റ് എന്ന വകഭേദത്തിന്റെ ആദ്യ കേസ് ബ്രിടനിലാണ് റിപോര്‍ട് ചെയ്യപ്പെട്ടത്.
ജനുവരി 19 നാണ് എക്സ് ഇ വകഭേദം ബാധിച്ച കേസ് ബ്രിടനില്‍ റിപോര്‍ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ ലോകത്ത് പടരുന്ന ഒമൈക്രോണ്‍ ബിഎ 2 ഉപവകഭേദത്തേക്കാള്‍ പത്തുശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് പുതിയ വേരിയന്റിനെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഒമിക്രോണ്‍ ബി.എ1, ബി.എ2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമാണ് എക്സ് ഇ എന്നാണ് ഡബ്ലിയു എച് ഒയുടെ വിലയിരുത്തല്‍. ബി.എ 2 വകഭേദത്തെ അപേക്ഷിച്ച് 10 മടങ്ങ് കമ്യൂണിറ്റി വളര്‍ചാ നിരക്ക് പുതിയ വകഭേദത്തിന് ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുവരെ, ഒമിക്രോണിന്റെ ബി.എ .2 സബ് വേരിയന്റാണ് ഏറ്റവും വ്യാപനശേഷിയുള്ള കോവിഡ് വകഭേദമായി കണക്കാക്കപ്പെട്ടിരുന്നത്.
ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുള്‍പെടെ ലോകത്ത് കോവിഡിന്റെ ബി.എ2 വകഭേദം വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കെയാണ് പുതിയ വേരിയന്റിനെ കണ്ടെത്തുന്നത്. ബ്രിടിഷ് ഹെല്‍ത് സെക്യൂരിറ്റി ഏജന്‍സിയുടെ പഠനപ്രകാരം എക്സ്ഡി , എക്സ്ഇ, എക്സ് എഫ് എന്നീ മൂന്ന് പുതിയ ഉപവകഭേദങ്ങളാണ് ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്.
Keywords: New Omicron variant XE found in UK being 'monitored', London, News, Health, Health and Fitness, COVID-19, Warning, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.